ഗുവാഹതി: (www.kvartha.com) ആസാമിലെ നഗാവോനില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ നാല് രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച വൈകിട്ട് 4.18 ഓടെയാണ് അനുഭവപ്പെട്ടത്. നഗവോനില്‍ ഭൂമിയില്‍ നിന്നും 10 കിലോമീറ്റര്‍ ഉള്ളിലായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ റിപോര്‍ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം ഗുജറാതിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഗുജറാത്തിലെ സൂറത് ജില്ലയിലായിരുന്നു 3.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച പുലര്‍ചെ 12.52 ആയിരുന്നു ഇത്. ഹാസിര ജില്ലയ്ക്ക് സമീപം അറബിക്കടലില്‍ ഭൂമിയുടെ 5.2 കിലോമീറ്റര്‍ ഉള്ളിലായായിരുന്നു പ്രഭവകേന്ദ്രം. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Keywords: Earthquake of 4.0 magnitude strikes Assam's Nagaon, Assam, Earth Quake, Report, National, News.