തിരുവനന്തപുരം: (www.kvartha.com) കര്‍ണാടകത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ 'തൊട്ടടുത്ത് കേരളം ഉണ്ട്, സൂക്ഷിക്കണം, കേരളത്തെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ' എന്ന രീതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചത്, കേരള ജനതയെ അപമാനിക്കുന്നതും കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന സ്ഥാനത്തിരുന്നുകൊണ്ട് ജനങ്ങളില്‍ പ്രാദേശിക വിഭാഗീയതയും ഒരു സംസ്ഥാനത്തെ ആകെ താറടിക്കുന്നതും ആഭ്യന്തര മന്ത്രി പദവിയുടെ അന്തസിന് ചേരാത്തതും അത്യന്തം ഗുരുതമായ ഭരണഘടനാ ലംഘനവുമാണെന്ന് ഡിവൈഎഫ്‌ഐ. ഇന്‍ഡ്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല ജീവിത നിലവാരവും സമാധാനവും സുരക്ഷിതത്വമുള്ള സംസ്ഥാനമാണ് കേരളം.
അമിത് ഷാ പ്രസംഗിച്ച കര്‍ണാടകത്തില്‍ വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയും ആക്രമവും നേരിടുകയാണ് അതുപോലെ ബിജെപിയുടെ ഭരണം നിലനില്‍ക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ ഈ രീതിയിലുള്ള അരക്ഷിതാവസ്ഥ നിലനില്‍ക്കുമ്പോള്‍ എല്ലാ മേഖലയിലും ഉന്നതമായ സ്ഥാനത്ത് തുടരുന്ന കേരളത്തെ അപമാനിച്ച അമിത് ഷാ അദ്ദേഹം വഹിക്കുന്ന പദവിക്കും ഭരണഘടനയുടെ അന്തസിനും അടിസ്ഥാന ആശയങ്ങള്‍ക്കും എതിരായുള്ള പ്രസ്താവനയാണ് നടത്തിയത്.
അദ്ദേഹം കേരളത്തോട് മാപ്പ് പറയണം. അമിത് ഷായുടെ കേരള വിരുദ്ധ പ്രസ്താവനയില്‍ അതിശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഇതിനെതിരെ നാടെങ്ങും അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രടറിയേറ്റ് പറഞ്ഞു.
Keywords: News,Kerala,Thiruvananthapuram,DYFI,Protest,Union minister, Politicalparty,Politics,party, DYFI Criticized against Amit Shah's statement