Tribes Death | ആദിവാസി യുവാവിന്റെ മരണം; സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ
Feb 16, 2023, 13:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയിലെ ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മെഡികല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ഡിവൈഎഫ്ഐ പോസ്റ്ററുകള്‍ പതിപ്പിച്ചു.
അതേസമയം, മെഡികല്‍ കോളജ് ആശുപത്രിയില്‍ വിശ്വനാഥനെ തടഞ്ഞുവച്ച രണ്ട് പേരുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. 12 പേര്‍ ചേര്‍ന്ന് വിശ്വനാഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നത് സിസിവിടി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നുവെന്നും ഇതില്‍ രണ്ട് പേരുടെ ദൃശ്യമാണ് വ്യക്തമായി ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
ഇവരെ തിരിച്ചറിയാനുള്ള അന്വേഷണം ഊര്‍ജിതമാക്കി. ആള്‍കൂട്ട വിചാരണ വിശ്വനാഥനെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. മെഡികല്‍ കോളജിലെ 31 സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. ഇവര്‍ സെക്യൂരിറ്റി ജീവനക്കാരല്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാരായിക്കാം എന്നുമാണ് പൊലീസ് പറയുന്നത്.
തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ എസ്ടി/എസ്സി കമിഷന്റെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ ബുധനാഴ്ച ഗുരുതര വകുപ്പുകള്‍ പൊലീസ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
കോഴിക്കോട് ഡിസിപിയുടെ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമിഷണറുടെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. എസ് സി- എസ്ടി കമീഷന്‍ ചെയര്‍മാന്‍ ബി എസ് മാവോജി മരിച്ച വിശ്വനാഥന്റെ വയനാട്ടിലെ വീട്ടില്‍ സന്ദര്‍ശനം നടത്തി കുടുംബാംഗങ്ങളുടെ പരാതി നേരിട്ട് സ്വീകരിച്ചു.
ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ വിശ്വനാഥനെ സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.
Keywords: News,Kerala,State,Kozhikode,Case,DYFI,Politics,Death,Police,Youth,Top-Headlines,Trending,Latest-News, DYFI against Kottayam Medical College security personnel in Viswanathan's death
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

