Film Award | ദാദാ സാഹെബ് ഫാല്‍കെ ദുല്‍ഖറിന്; പുരസ്കാരം 'ചുപ്പി'ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിന്
Feb 21, 2023, 11:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) 2023ലെ ദാദാ സാഹെബ് ഫാല്‍കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത് ഇന്‍ഡ്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്കാരത്തിന് അര്‍ഹരായി. 2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്കാരം. ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ മികച്ച വിലനായാണ് ദുല്‍ഖറിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ചുപ്പി'ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്കാരം. മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്കാരം ലഭിക്കുന്ന നടനാണ് ദുല്‍ഖര്‍. സൈകോ ത്രിലര്‍ വിഭാഗത്തില്‍പെടുന്ന ചുപ്പില്‍ ഡാനി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് ആര് ബല്കിക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരിക്കുന്നത്.
മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പാന്‍ ഇന്‍ഡ്യന്‍ ലെവലിലേക്ക് ഉയരാന്‍ സാധിച്ചു.
മികച്ച ചിത്രം: ദ കശ്മീര്‍ ഫയല്‍സ്
മികച്ച സംവിധായകന്: ആര് ബല്‍കി ചുപ്: റിവന്‍ജ് ഓഫ് ദ ആര്‍ടിസ്റ്റ്
മികച്ച നടന്: രണ്‍ബീര്‍ കപൂര്‍ ബ്രഹ്മാസ്ത്ര: ഭാഗം 1
മികച്ച നടി: ആലിയ ഭട്ട്, ഗംഗുഭായ് കാത്യാവാഡി
മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍: കാന്താരയ്ക്ക് വേണ്ടി ഋഷഭ് ഷെട്ടി
മികച്ച സഹനടന്‍: മനീഷ് പോള്‍
ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ
മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാര്‍ക്നസ്
ക്രിട്ടിക്സ് മികച്ച നടന്: വരുണ്‍ ധവാന് ഭേദിയ
ഫിലിം ഓഫ് ദി ഇയര്‍: ആര്‍ആര്‍ആര്‍
ടെലിവിഷന്‍ സീരീസ്: അനുപമ
ബഹുമുഖ നടന്: ദ കശ്മീര്‍ ഫയല്‍സിനായി അനുപം ഖേര്‍
മികച്ച ഗായകന്: സച്ചേത് ടന്ഡന്
മികച്ച ഗായിക: നീതി മോഹന്‍
മികച്ച ഛായാഗ്രാഹകന്‍: വിക്രം വേദയ്ക്ക് പി എസ് വിനോദ്
സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരന്.
Keywords: News,National,India,Award,Entertainment,Cinema,Dulquar Salman,Top-Headlines,Latest-News,Trending,Winner, Dulquer Salmaan wins Dada Saheb Phalke film award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.