Fine | മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വ്യാജ പരാതി നല്‍കിയെന്ന കേസ്; 32 കാരിക്ക് ജയില്‍ ശിക്ഷയും പിഴയും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദുബൈ: (www.kvartha.com) മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വ്യാജ പരാതി നല്‍കിയെന്ന കേസില്‍ യുവതിക്ക് ദുബൈ കോടതി ശിക്ഷ വിധിച്ചു. 32 വയസുകാരിയായ പ്രവാസി വനിതയാണ് ശിക്ഷിക്കപ്പെട്ടത്. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും 1000 ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം നാടുകടത്താനും ആദ്യ ഉത്തരവിലുണ്ടായിരുന്നു. ഇതിനെതിരെ യുവതി അപീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ ഇളവ് ചെയ്തുകൊടുത്തത്. ജയില്‍ ശിക്ഷയും നാടുകടത്തലും ഒഴിവാക്കിയ അപീല്‍ കോടതി, പിഴ ശിക്ഷ മാത്രമാക്കി നിജപ്പെടുത്തുകയായിരുന്നു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: യുവതി ദുബൈയില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവാവുമായി പ്രണയത്തിലായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇരുവരും തമ്മില്‍ യോജിച്ചു പോകില്ലെന്ന് മനസിലാക്കി താന്‍ ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പിരിഞ്ഞു ജീവിക്കുന്നതിനിടെ ഒരു ദിവസം, താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചുകൊണ്ട് യുവതി ഇയാള്‍ക്ക് മെസേജ് അയച്ചു. ഇത് നുണയാണെന്ന് പിന്നീട് യുവാവ് മനസിലാക്കി. എന്നാല്‍ യുവാവിനെ തിരികെ ലഭിക്കാനായി നുണ പറഞ്ഞതാണെന്നും തനിക്ക് സ്‌നേഹം ഇപ്പോഴാണ് മനസിലായതെന്നും പറഞ്ഞ് യുവതി ഇക്കാര്യം ന്യായീകരിച്ചു. യുവാവ് സമ്മതിക്കുകയും ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുകയും ചെയ്തു.

Fine | മുന്‍കാമുകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വ്യാജ പരാതി നല്‍കിയെന്ന കേസ്; 32 കാരിക്ക് ജയില്‍ ശിക്ഷയും പിഴയും


എന്നാല്‍ അധിക കാലം കഴിയുന്നതിന് മുമ്പ് ഇവര്‍ക്കിടയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങി. ഇതോടെ ബന്ധം അവസാനിപ്പിക്കാന്‍ വീണ്ടും തീരുമാനമെടുത്തു. ഈ സമയത്താണ് കാമുകനെതിരെ യുവതി ലൈംഗിക പീഡന പരാതി ഉന്നയിച്ചത്. തന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ അന്വേഷണം തുടങ്ങിയപ്പോള്‍ യുവതി പരാതിയില്‍ നിന്ന് പിന്മാറുകയും ചെയ്തു. 

പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കുന്നതിനിടെയാണ് യുവതി ആരോപണം പിന്‍വലിച്ചത്. താനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനോടുള്ള പ്രതികാരമായാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്ന് യുവതി ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടര്‍ന്ന് യുവതിക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 

Keywords:  News,World,international,Dubai,Complaint,Assault,Gulf,Woman,Punishment,Fine,Prison,Police,Court,Youth,Molestation, Dubai: Woman falsely accuses ex-boyfriend of assault; fined Dh1,000
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script