Child | മൂന്നാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാന്‍

 


ദുബൈ: (www.kvartha.com) മൂന്നാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് തനിക്കും ഭാര്യക്കും ഒരു ആണ്‍കുഞ്ഞ് കൂടി പിറന്ന സന്തോഷം ശെയ്ഖ് ഹംദാന്‍ പങ്കുവച്ചത്.

മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് കുട്ടിയുടെ പേര്. രണ്ട് ചെറിയ കാലുകള്‍ പിടിച്ചിരിക്കുന്ന ഒരു ജോടി കൈകളുടെ ചിത്രമായിരുന്നു ശനിയാഴ്ച ശെയ്ഖ് ഹംദാന്‍ പങ്കിട്ടത്. 

'പ്രിയപ്പെട്ട ദൈവമേ അവനെ നന്നായി വളര്‍ത്തുകയും അവനെ ഞങ്ങളുടെ കണ്ണുകള്‍ക്ക് കാഴ്ചയാക്കുകയും അവനെ ഞങ്ങള്‍ക്ക് അനുഗ്രഹമാക്കുകയും ചെയ്യേണമേ' എന്ന് അറബിയില്‍ എഴുതിയ പ്രാര്‍ഥന അടങ്ങുന്നതായിരുന്നു പോസ്റ്റ്.

Child | മൂന്നാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ദുബൈ കിരീടാവകാശി ശെയ്ഖ് ഹംദാന്‍

2019 മേയില്‍ വിവാഹിതരായ ശെയ്ഖ് ഹംദാനും ശെയ്ഖ ശെയ്ഖ ബിന്‍ത് സയീദിനും 2021 മേയ് 20ന് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. സമൂഹ മാധ്യമത്തിലെ ജനപ്രിയ വ്യക്തിയാണ് ദുബൈ കിരീടാവകാശി.
ഇന്‍സ്റ്റാഗ്രാമില്‍ 15 ദശലക്ഷത്തിലേറെ ഫോളോവേഴ്സ് ഉണ്ട്.

ശെയ്ഖ് റാശിദും ശെയ്ഖ ശെയ്ഖയും വിവാഹത്തിനുശേഷം പലപ്പോഴായി ശെയ്ഖ് ഹംദാന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടു. ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാള്‍ ദിനത്തിലും ശെയ്ഖ് ഹംദാന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

Keywords: Dubai: Sheikh Hamdan announces birth of third child, Dubai, News, Social Media, Child, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia