വിസാകാലാവധി കഴിഞ്ഞതിനുശേഷവും രാജ്യത്ത് താമസം തുടരുന്നതുള്‍പ്പടെ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാമ്പയിന്‍ അവസരമൊരുക്കുമെന്നാണ് ജിഡിആര്‍എഫ്എ വിശദമാക്കുന്നത്. വിസയുടെ സാധുത സംബന്ധിച്ച് ഉറപ്പില്ലാത്ത താമസക്കാര്‍ക്ക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പെര്‍മിറ്റിന്റെ കാലാവധി പരിശോധിക്കാനും സാധിക്കും. വിസയോ പെര്‍മിറ്റുകളോ കാലഹരണപ്പെട്ടതിനാല്‍ വിസ പ്രശ്‌നങ്ങള്‍ നേരിടുന്ന എല്ലാ ആളുകളെയും സഹായിക്കുകയും പരിഹാരങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയ്നിന്റെ ലക്ഷ്യം. വിസാ കാലാവധിക്കുശേഷം രാജ്യത്ത് താമസിക്കുന്ന ഓരോ ദിവസത്തിനും അന്‍പത് ദിര്‍ഹം വീതം പിഴ ഈടാക്കാമെന്നതാണ് യുഎഇ നിയമം.
ഫെബ്രുവരി 27 വരെ നടക്കുന്ന കാമ്പയിന്‍, രാജ്യത്തിന്റെ ഇമിഗ്രേഷന്‍, റെസിഡന്‍സി ചട്ടങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ആളുകള്‍ക്ക് സഹായം തേടാനും പ്രശ്‌നങ്ങള്‍ അതോറിറ്റിയുമായി നേരിട്ട് ചര്‍ച്ച ചെയ്യാനുമുള്ള മികച്ച അവസരമാണിതെന്ന് ജിഡിആര്‍എഫ്എ ദുബൈയിലെ ക്ലയന്റ് ഹാപ്പിനെസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ സലീം ബിന്‍ അലി പറഞ്ഞു. വിസയില്‍ താമസിച്ച കാലയളവ് പരിഗണിക്കാതെ എല്ലാ ആളുകളെയും സഹായിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Keywords: Latest-News, World, Top-Headlines, Gulf, Dubai, Visa, People, UAE, United Arab Emirates, Government of Dubai, Dubai Launches A 3-Day Campaign To Help People With Expired Visas And Other Visa Issues.