Follow KVARTHA on Google news Follow Us!
ad

Air India flight | വെള്ളിയാഴ്ച 5 മണിക്ക് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം വൈകുന്നു; സാങ്കേതിക തകരാറെന്ന് വിശദീകരണം; ദുരിതത്തിലായി യാത്രക്കാര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Dubai,Air India Express,Passengers,Children,Gulf,World,
ദുബൈ: (www.kvartha.com) വെള്ളിയാഴ്ച അഞ്ചു മണിക്ക് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 12.30ന് പുറപ്പെടും എന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

150 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പുറപ്പെടേണ്ട IX346 വിമാനം രാത്രി 10 മണിക്ക് മാത്രമെ പുറപ്പെടൂ എന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ അറിയുന്നത്. തുടര്‍ന്ന് യാത്രക്കാരെ ഹോടെലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഹോടെലിലെത്തിയപ്പോള്‍ വിമാനം പുലര്‍ചെ മൂന്നുമണിക്ക് പുറപ്പെടും എന്ന് അറിയിച്ചു.

Dubai-Kozhikode Air India flight delayed, Dubai, Air India Express, Passengers, Children, Gulf, World

ഇതോടെ യാത്രക്കാര്‍ വീണ്ടും ടെര്‍മിനലിലേക്ക് തിരിച്ചു. പിന്നീട് നാല് മണിക്ക് പുറപ്പെടും എന്നറിയിച്ചു. എന്നാല്‍, നേരം പുലര്‍ന്നിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. കുട്ടികളും പ്രായമായവരും അടിയന്തരമായി നാട്ടിലെത്തേണ്ടവരും വിമാനത്തിലുണ്ട്.

Keywords: Dubai-Kozhikode Air India flight delayed, Dubai, Air India Express, Passengers, Children, Gulf, World.

Post a Comment