ഭുവനേശ്വര്‍: (www.kvartha.com) ഭിന്നശേഷിക്കാരനായ യുവാവിന് ഡ്രോണില്‍ പെന്‍ഷനെത്തിച്ച് സമൂഹ മാധ്യമങ്ങളില്‍ താരമാകുകയാണ് ഗ്രാമമുഖ്യ. ഒഡീഷയിലെ നുവാപദയിലുള്ള ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കുന്ന ഹേതാറാം സത്‌നാമി എന്ന ഭിന്നശേഷിക്കാരനായ യുവാവിനാണ് സര്‍പഞ്ച് ആയ സരോജ് അഗര്‍വാള്‍ പണം എത്തിച്ചത്.
സര്‍കാരില്‍ നിന്നും കിട്ടുന്ന തന്റെ പെന്‍ഷന്‍ വാങ്ങണമെങ്കില്‍ ഹേതാറാമിന് വലിയ കാട്ടിലൂടെ രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കണം. ഈ അവസ്ഥ മനസിലാക്കിയാണ് സര്‍പഞ്ച് ഡ്രോണില്‍ ഭലേശ്വര്‍ പഞ്ചായതിലെ ഭുത്കപദ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പണം എത്തിച്ചത.് മധു ബാബു പെന്‍ഷന്‍ യോജന പ്രകാരമുള്ള പെന്‍ഷനാണ് അദ്ദേഹത്തിന് ഡ്രോണ്‍ വഴി കിട്ടിയത്.
'അതെനിക്ക് വലിയ സമാധാനം തന്നെ ആയിരുന്നു. പഞ്ചായത് ഓഫീസ് ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ആയിരുന്നു. അതാണെങ്കില്‍ കാടിനാല്‍ ചുറ്റപ്പെട്ട് കിടക്കുകയായിരുന്നു'- എന്ന് സത്‌നാമി പറയുന്നു.
'സര്‍പ്രഞ്ച് മാത്രം മുന്‍കയ്യെടുത്താണ് ഡ്രോണ്‍ വാങ്ങിയത്, അത് വാങ്ങാനായി സര്‍കാരില്‍ നിന്നും നിലവില്‍ പണമൊന്നും ഇല്ല.'- ഇവിടത്തെ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ ശുഭദര്‍ പ്രധാന്‍ പറഞ്ഞു.
സത്‌നാമിയുടെ അവസ്ഥയെ കുറിച്ച് അറിഞ്ഞപ്പോള്‍ താന്‍ ഓണ്‍ലൈനില്‍ ഒരു ഡ്രോണ്‍ വാങ്ങുകയായിരുന്നു എന്ന് സര്‍പഞ്ച് പറയുന്നു. 'ഞങ്ങളുടെ പഞ്ചായത് പരിധിയില്‍ കാടിനാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമമുണ്ട്, ഭുത്കപദ. അവിടെ ഭിന്നശേഷിക്കാരനായ ഹേതാറാം സത്‌നാമി എന്ന യുവാവ് താമസിക്കുന്നു. ജനനം മുതല്‍ അദ്ദേഹത്തിന് ചലനശേഷി ഉണ്ടായിരുന്നില്ല'- എന്ന് സരോജ് പറഞ്ഞു.
പിന്നീട്, പെന്‍ഷന് വേണ്ടിയുള്ള പദ്ധതിയില്‍ സത്‌നാമിനെ ഉള്‍പെടുത്തിയതിന് പിന്നാലെ മറ്റ് സ്ഥലങ്ങളില്‍ എങ്ങനെയാണ് ഡ്രോണ്‍ വഴി സാധനങ്ങള്‍ എത്തിക്കുന്നതെന്ന് സരോജ് മനസിലാക്കി. അങ്ങനെയാണ് ഓണ്‍ലൈനില്‍ ഡ്രോണ്‍ ഓര്‍ഡര്‍ ചെയ്യുന്നത്. പണം സത്‌നാമിന്റെ വീട്ടുപടിക്കല്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും സരോജ് പറഞ്ഞു.
Keywords: News,National,India,Bhuvaneswar,Pension,help,Technology, Local-News,Drone Delivered Pension To Person With Disability In Remote Odisha Village