അച്ചടക്കം പാലിക്കാനും സര്‍കാര്‍ ആരോഗ്യ ജീവനക്കാര്‍ക്കിടയില്‍ ഏകതയും തുല്യതയും വരുത്താനുമാണ് ഡ്രസ് കോഡ് നയം നടപ്പാക്കുന്നതെന്നും ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് വ്യക്തമാക്കി. കൃത്യമായി പാലിക്കുന്ന ഡ്രസ് കോഡ് ആശുപത്രി ജീവനക്കാരില്‍ പ്രൊഫഷണല്‍ ലുക് കൊണ്ടുവരുമെന്ന് മാത്രമല്ല, പൊതുജനങ്ങള്‍ക്കിടയില്‍ സ്ഥാപനത്തിന് മതിപ്പും വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ക്ലിനികല്‍, ശുചീകരണ തൊഴിലാളികള്‍, സുരക്ഷാ ജീവനക്കാര്‍, ഡ്രൈവര്‍മാര്‍, ടെക്‌നികല്‍ വിഭാഗം, അടുക്കള ജീവനക്കാര്‍, മറ്റ് ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും ജോലി സമയത്ത് കൃത്യമായ യൂനിഫോം പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
പരിഷ്‌കാരമുള്ള ഹെയര്‍ സ്‌റ്റൈലുകള്‍, ആഭരണങ്ങള്‍, മേകപ്, നീണ്ട നഖങ്ങള്‍ എന്നിവ ജോലി സമയത്ത് അനുവദനീയമല്ല. പ്രത്യേകിച്ചും ആരോഗ്യ കേന്ദ്രങ്ങളിലെന്നും മന്ത്രി അറിയിച്ചു. കറുത്ത പാന്റും വെള്ള ഷര്‍ടും ഷര്‍ടില്‍ നെയിം ടാഗുമാണ് നഴ്‌സിങ് വിഭാഗത്തിലൊഴികെയുള്ള ട്രെയിനികളുടെ യൂനിഫോം.
പുരുഷന്‍മാരുടെ മുടി കോളര്‍ ഇറങ്ങരുത്. രോഗീ പരിചരണത്തിന് തടസമാകരുത്. അസാധാരണമായ ഹെയര്‍ സ്‌റ്റൈലുകള്‍ അനുവദനീയമല്ല. നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കണം. ഡെനിം വസ്ത്രങ്ങള്‍ പ്രൊഫഷണലല്ലാത്തതിനാല്‍ അനുവദനീയമല്ല.
ടി ഷര്‍ട്, സ്‌ട്രെച് പാന്റ്, ഫിറ്റിങ് പാന്റ്, ലെതര്‍ പാന്റ്, കാപ്രിസ്, സ്വെറ്റ് പാന്റ്, ടാങ്ക് ടോപ്‌സ്, ക്രോപ് ടോപ്, ഓഫ് ഷോള്‍ഡര്‍, സ്ലിപറുകള്‍ എന്നിവ അനുവദിക്കില്ല. കറുത്ത പാദരക്ഷകള്‍ ഉപയോഗിക്കണം. അവ വൃത്തിയായി സൂക്ഷിക്കുകയും അസാധാരണ ഡിസൈനുകള്‍ ഇല്ലാത്തവയുമായിരിക്കണം. രാത്രിയോ പകലോ വാരാന്ത്യമോ വ്യത്യാസമില്ലാതെ ഡ്രസ് കോഡ് പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ആശുപത്രികളില്‍ എല്ലാ ജീവനക്കാരും യൂനിഫോമിലായിരിക്കും. സര്‍കാര്‍ ആശുപത്രികളില്‍ രോഗികളെയും ജീവനക്കാരെയും തിരിച്ചറിയാന്‍ പോലും പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Dress Code For Haryana Hospital Staff: 'Funky' Hairdo, Long Nails Banned, Haryana, News, Health, Health and Fitness, Health Minister, Nurses, National.