വാഷിങ്ടന്‍: (www.kvartha.com) മാഞ്ചസ്റ്ററില്‍ വഴിതെറ്റിയ വളര്‍ത്തുനായ ടാക്‌സി പിടിച്ച് വീട്ടിലെത്തി സമൂഹ മാധ്യമങ്ങളെയും വീട്ടുകാരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. ഉടമസ്ഥനൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടയില്‍ വഴിതെറ്റിപ്പോയ റാല്‍ഫ് എന്ന മൂന്ന് വയസുള്ള വളര്‍ത്തുനായയാണ് തിരിച്ച് വണ്ടിയില്‍ വീട്ടിലെത്തിയത്.
തിങ്കളാഴ്ച രാവിലെ ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്കിറങ്ങിയപ്പോഴാണ് റാല്‍ഫിന് വഴിതെറ്റി പോയത്. വഴിയില്‍ വച്ച് കണ്ട മറ്റൊരു പരിചയക്കാരനുമായി ജോര്‍ജിയ സംസാരിച്ചു നില്‍ക്കുന്നതിനിടെ മുന്‍പോട്ട് നീങ്ങിയ റാല്‍ഫിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് റാല്‍ഫിനെ തേടി ഗ്രെസ്ഫോര്‍ഡ് ക്വാറിയിലെ വനമേഖലയില്‍ ജോര്‍ജിയ മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചില്‍ നടത്തി. പക്ഷേ, കണ്ടെത്താനായില്ല.
നായ നഷ്ടമായെന്ന് തിരിച്ചറിഞ്ഞ ഉടമ ജോര്‍ജിയ ക്രൂവ്, റാല്‍ഫിനെ മണിക്കൂറുകളോളം അന്വേഷിച്ച് നടന്നെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ജോര്‍ജിയ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ നഷ്ടപ്പെട്ട വിവരം അവന്റെ ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ ഇതിനിടയില്‍ റാല്‍ഫ് എങ്ങനെയൊക്കെയോ ചുറ്റിക്കറങ്ങി മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിന് സമീപത്ത് എത്തിയിരുന്നു. അപ്പോഴേക്കും തണുപ്പ് സഹിക്കാന്‍ വയ്യാതെ അവശനായിരുന്ന അവന്‍ ഉടന്‍തന്നെ അവിടെ നിര്‍ത്തിയിട്ടിരുന്ന ഒരു ടാക്‌സി കാറില്‍ അവന്‍ കയറി ഇരുന്നു.
ഇത് ശ്രദ്ധയില്‍പെട്ടെങ്കിലും ടാക്‌സി ഡ്രൈവര്‍ അവനെ ഇറക്കി വിട്ടില്ല. പകരം, ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്‍പിക്കാന്‍ തീരുമാനിച്ചു. പക്ഷേ റാല്‍ഫിന്റെ ശരീരത്തില്‍ എവിടെയും നെയിം കാര്‍ഡുകളോ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മറ്റ് ജിപിഎസ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്റെ അന്നത്തെ സര്‍വീസ് മുഴുവന്‍ തീര്‍ന്നതിന് ശേഷം റാല്‍ഫുമായി വീട്ടിലേക്ക് പോയെന്ന് ടാക്‌സി ഡ്രൈവര്‍ പറഞ്ഞു.
ഇതിനിടയില്‍ ജോര്‍ജിയ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ നഷ്ടപ്പെട്ട വിവരം അവന്റെ ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ടാക്‌സി ഡ്രൈവറുടെ സുഹൃത്തിന്റെ ശ്രദ്ധയില്‍പെടുകയും അദ്ദേഹം ടാക്‌സി ഡ്രൈവറെ വിവരമറിയിക്കുകയും ചെയ്തു. ഉടന്‍തന്നെ ടാക്‌സി ഡ്രൈവര്‍ റാല്‍ഫിന്റെ ഉടമയായ ജോര്‍ജിയയെ ബന്ധപ്പെടുകയും നായ്ക്കുട്ടിയെ തിരികെ ഏല്‍പിക്കുകയുമായിരുന്നു.
എല്ലാ ദിവസവും രാവിലെ ജോര്‍ജിയക്ക് ഒപ്പം നടക്കാന്‍ പോകുന്നത് റാല്‍ഫിന്റെ പതിവാണെന്നും പക്ഷേ, വഴിതെറ്റി പോകുന്നത് ഇതാദ്യമാണെന്നും ഉടമ പറയുന്നു. ഏതായാലും ഇനി ഒരിക്കലും ഇത്തരത്തില്‍ ഒരു അബദ്ധം സംഭവിക്കാതിരിക്കാന്‍ റാല്‍ഫിന് നെയിം കാര്‍ഡും ജിപിഎസ് സംവിധാനവും ഏര്‍പെടുത്താനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ജോര്‍ജിയ.
Keywords: News,World,international,Washington,Dog,Animals,Vehicles,Social-Media, Dog Takes Cab Home After Wandering Away During Morning Walk