തുടര്‍ന്ന്, കേരന്‍ പിഎച്ച്സിയിലെ മെഡിക്കല്‍ സംഘം വിദഗ്ധ ഡോക്ടറുമായി വാട്സ്ആപ്പ് കോളില്‍ സംസാരിക്കുകയായിരുന്നു. ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസ്, കേരാന്‍ പിഎച്ച്സിയിലെ ഡോ. അര്‍ഷാദ് സോഫിക്കും അദ്ദേഹത്തിന്റെ പാരാമെഡിക്കല്‍ സ്റ്റാഫിനും വാട്‌സ് ആപ്പ് കോളിലൂടെ പ്രസവത്തിന്റെ പ്രക്രിയ വിശദീകരിച്ചു
ഡോക്ടറുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘം പ്രസവം നടത്തി. ആറു മണിക്കൂറിനുശേഷമാണ് പ്രസവ നടപടികള്‍ പൂര്‍ത്തിയാക്കിയത്. യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. നിലവില്‍ അമ്മയും പെണ്‍കുഞ്ഞും നിരീക്ഷണത്തിലാണ്.
Keywords: Latest-News, National, Top-Headlines, WhatsApp, Health, Treatment, Pregnant Woman, Doctor, Jammu, Phone-call, Doctor Use WhatsApp To Deliver Baby In Jammu And Kashmir.
< !- START disable copy paste -->