Follow KVARTHA on Google news Follow Us!
ad

Medical Negligence | കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന സംഭവത്തില്‍ വീഴ്ച സംഭവിച്ചെന്ന് ഡോക്ടര്‍; കുറ്റസമ്മതം നടത്തുന്ന വീഡിയോ പുറത്ത്; കേസ്

Doctor On Medical negligence in Kozhikode hospital#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 

കോഴിക്കോട്: (www.kvartha.com) നാഷനല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന സംഭവത്തില്‍ വീഴ്ച സംഭവിച്ചെന്ന് ഡോക്ടര്‍ സമ്മതിക്കുന്ന വീഡിയോ പുറത്ത്. ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. 

സജ്‌നയുടെ ബന്ധുക്കള്‍ ആശുപത്രി മാനേജുമെന്റുമായി സംസാരിക്കുന്നതിനിടയിലാണ് ഡോക്ടര്‍ വീഴ്ച സമ്മതിച്ചത്. ഇടതുകാലില്‍ ശസ്ത്രക്രിയ നടത്താനാണ് മുന്നൊരുക്കങ്ങള്‍ നടത്തിയതെന്നും എന്നാല്‍ ശസ്ത്രക്രിയ നടത്തിയത് വലതുകാലിലായി പോയെന്നും ഡോ. ബഹിര്‍ശാന്‍ വ്യക്തമാക്കി. 

സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കുടുംബത്തിന്റെ പരാതിയിലാണ് നടപടി. അശ്രദ്ധമായി ചികില്‍സിച്ചുവെന്ന കുറ്റമാണ് ബഹിര്‍ശാനെതിരെ ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു.
       
News,Kerala,State,Kozhikode,Health,Health & Fitness,Doctor,Case, hospital,Treatment, Complaint,Top-Headlines,Trending,Latest-News, Doctor On Medical negligence in Kozhikode hospital

      
വാതിലിന് ഇടയില്‍പെട്ട് ഇടത് കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ കക്കോടി സ്വദേശി സജ്‌ന കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷനല്‍ ആശുപത്രിയിലെ ഓര്‍തോ വിഭാഗം മേധാവി പി ബഹിര്‍ശാന്റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാല്‍ പരുക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. സര്‍ജറി പൂര്‍ത്തിയായി രാവിലെ ബോധം തെളിഞ്ഞപ്പോള്‍ പരുക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയത് കണ്ട് സജ്‌ന ഞെട്ടുകയായിരുന്നു.

അതേസമയം ഇടത് കാലിനു പകരം വലതു കാലില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഉടന്‍ റിപോര്‍ട് സമര്‍പിക്കും. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം അഡി. ഡി എം ഒയാണ് അന്വേഷണം നടത്തുന്നത്. സജ്‌നയുടെ രണ്ടു കാലുകള്‍ക്കും പരുക്കുണ്ടായിരുന്നുവെന്നും രോഗിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമായിരുന്നു ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

Keywords: News,Kerala,State,Kozhikode,Health,Health & Fitness,Doctor,Case, hospital,Treatment, Complaint,Top-Headlines,Trending,Latest-News, Doctor On Medical negligence in Kozhikode hospital

Post a Comment