Follow KVARTHA on Google news Follow Us!
ad

Lost Vision | ഹൈദരാബാദില്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗം മൂലം 30 കാരിക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍; 'ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനുടിന് ശേഷവും 20 സെകന്‍ഡ് ഇടവേള എടുക്കുന്നത് ആവശ്യം', പോസ്റ്റ് വൈറലാകുന്നു

Doctor Explains How Hyderabad Woman Lost Her Vision Due To Smartphone, Tweet Viral#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹൈദരബാദ്: (www.kvartha.com) അമിതമായി സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചത് മൂലം 30 കാരിക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍. ജോലിക്ക് ശേഷവും മണിക്കൂറുകളോളം സ്മാര്‍ട് ഫോണിലില്‍ ചെലവഴിക്കാന്‍ തുടങ്ങിയതോടെയാണ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതെന്നും ഇരുട്ടില്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലവും ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നും ഇതാണ് കാഴ്ച നഷ്ടപ്പെടാനുള്ള കാരണമെന്നും പറയപ്പെടുന്നു.

ഹൈദരാബാദില്‍ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഇടയ്ക്കിടെ വരുന്ന കാഴ്ചക്കുറവ്, വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ എന്നീ ലക്ഷണങ്ങളുമായാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധിച്ചപ്പോള്‍ സ്മാര്‍ട് ഫോണ്‍ വിഷന്‍ സിന്‍ഡ്രോം (എസ്വിഎസ്) ആണെന്ന് കണ്ടെത്തി. 

രാത്രിയില്‍ ഇരുട്ടുമുറിയില്‍ മണിക്കൂറുകളോളം ഫോണില്‍ നോക്കുന്ന ശീലമാണ് 30കാരിക്ക് പ്രശ്‌നമായത്. സ്മാര്‍ട് ഫോണ്‍ വിഷന്‍ സിന്‍ഡ്രോം മിക്കപ്പോഴും അന്ധത ഉള്‍പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഡിജിറ്റല്‍ സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി കൂടുതല്‍ സമയം നോക്കുന്നവരെയാണ് സ്മാര്‍ട് ഫോണ്‍ വിഷന്‍ ഡിസോര്‍ഡര്‍ ബാധിക്കുന്നത്.  

News,National,India,Health,Health & Fitness,Mobile Phone,Top-Headlines,Latest-News,Doctor, Doctor Explains How Hyderabad Woman Lost Her Vision Due To Smartphone, Tweet Viral


ഡുനോട് ഡിസ്‌റ്റേര്‍ബിനേക്കാളേറെ മികച്ച ഫോകസ് മോഡ് അതിന് ഉദാഹരണമാണ്. സദാ ശല്യം ചെയ്യുന്ന ആപുകളെ നിയന്ത്രിക്കാന്‍ ഇതാണ് ഏറ്റവും ഉചിതം. ബെഡ്ടൈം മോഡിലിട്ടാല്‍ ഫോണുകള്‍ നിശബ്ദമാകാറുണ്ട്. സ്‌ക്രീനും വാള്‍പേപറും കുറച്ചു മാത്രമേ പ്രകാശിക്കൂ. 

സ്‌ക്രീന്‍ ബ്ലാക് ആന്‍ഡ് വൈറ്റായി മാറും. സ്‌ക്രീനില്‍ നിന്നുവരുന്ന അപകടകാരിയായ നീല വെളിച്ചം അടക്കമുള്ളവ ഇല്ലാതാക്കാം. നീല വെളിച്ചം ഉറക്കം കെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചുണ്ട്. ബെഡ്ടൈം മോഡും ഡിജിറ്റല്‍ വെല്‍ബീയിങ്ങില്‍ കിട്ടും. 

News,National,India,Health,Health & Fitness,Mobile Phone,Top-Headlines,Latest-News,Doctor, Doctor Explains How Hyderabad Woman Lost Her Vision Due To Smartphone, Tweet Viral


ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഓരോ 20 മിനിറ്റിനു ശേഷവും 20 സെകന്‍ഡ് ഇടവേള എടുക്കുന്നത് ആവശ്യമാണ്. ഒരു ഡിജിറ്റല്‍ സ്‌ക്രീന്‍ ('20-20-20 റൂള്‍') ഉപയോഗിക്കുമ്പോള്‍ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് നോക്കാന്‍ ഓരോ 20 മിനിറ്റിലും 20 സെകന്‍ഡ് ഇടവേള എടുക്കണം. കൂടാതെ ഫോണിലെ ഡിസ്‌പ്ലേ ഫീചറുകള്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതാണെന്നാണ് വിദഗ്ധരുടെ ഉപദേശം. 

Keywords: News,National,India,Health,Health & Fitness,Mobile Phone,Top-Headlines,Latest-News,Doctor, Doctor Explains How Hyderabad Woman Lost Her Vision Due To Smartphone, Tweet Viral

Post a Comment