Shot Dead | നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലി തര്‍ക്കം; വിവാഹ ആഘോഷ ചടങ്ങിനിടെ 23 കാരന്‍ വെടിയേറ്റ് മരിച്ചു
Feb 7, 2023, 15:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്‌ന: (www.kvartha.com) ബീഹാറിലെ അരാ ജില്ലയില്‍ വിവാഹ ആഘോഷ ചടങ്ങിനിടെ യുവാവ് വെടിയേറ്റ് മരിച്ചു. റെയില്‍വേ ജീവനക്കാരന്‍ അഭിഷേക് കുമാര്‍ സിംഗ് (23) ആണ് മരിച്ചത്. നൃത്ത പരിപാടിക്ക് ഏത് പാട്ട് വേണമെന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.

തിങ്കളാഴ്ചയാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. വിവാഹത്തോടനുബന്ധിച്ച് നൃത്ത പരിപാടിയും സംഘടിപ്പിച്ചിരുന്നു. അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ള ചിലര്‍ വേദിയില്‍ പ്രവേശിച്ച് അവര്‍ക്ക് ഇഷ്ടമുള്ള പാട്ടുകള്‍ ഇടാന്‍ ആവശ്യപ്പെട്ടു. അഭിഷേക് സിംഗും കുടുംബാംഗങ്ങളും അക്രമികളോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വഴക്കുണ്ടായി. ഇതിനിടെ അക്രമികള്‍ തോക്ക് എടുത്ത് അഭിഷേകിനെ വെടിവച്ചുവെന്ന് അതിഥികള്‍ പറഞ്ഞു.
അഭിഷേക് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സിംഗിന്റെ മൃതദേഹം അറയിലെ സദര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ടത്തിനായി മാറ്റി. കണ്ണിന്റെ ഇടതുഭാഗത്താണ് വെടിയേറ്റതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: News,National,Local-News,Marriage,wedding,Youth,Killed,Crime,Dance,Shot, Dispute over music gets railway employee shot dead at wedding event
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.