Follow KVARTHA on Google news Follow Us!
ad

Akhil Marar | ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടിയെന്ന് രമ്യ സുരേഷിനെതിരായ പരാമര്‍ശനം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍; 'ശില്പ ഷെട്ടി അഭിനയിച്ചാലേ കൊക്കിന് സുഖിക്കൂ'

Director Akhil Marar slams youtuber Aswanth Kok on mention against actress Remya Suresh #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


തിരുവനന്തപുരം: (www.kvartha.com) നടി രമ്യ സുരേഷിനെതിരായ പരാമര്‍ശത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയില്‍ നടിയെ അവഹേളിക്കുന്ന തരത്തില്‍ കോക്ക് നടത്തിയ പരാമര്‍ശത്തെയാണ് അഖില്‍ സമൂഹ മാധ്യമ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. സിനിമ നിരൂപണത്തിനിടയില്‍ രമ്യയെ കുറിച്ച് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നാണ് കോക്ക് പറഞ്ഞത്. 

രമ്യയെ കുറിച്ച് അവന്‍ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നാണ്. വീട്ടുജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാല്‍സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോയെന്ന് അഖില്‍ ഫേസ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു.

News,Kerala,State,Thiruvananthapuram,Actress,Director,Facebook,Facebook Post,Social-Media,Entertainment,Criticism, Director Akhil Marar slams youtuber Aswanth Kok on mention against actress Remya Suresh



പോസ്റ്റിന്റെ പൂര്‍ണരൂപം:


ഈ നടിയെ നിങ്ങള്‍ക്ക് അറിയും എന്ന് വിശ്വസിക്കുന്നു ...


ക്രിസ്റ്റഫര്‍ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോള്‍ പേടി കൊണ്ടാണെങ്കില്‍ കൂടി ഉണ്ണി കൃഷ്ണന്‍ ,ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാന്‍ കോക്കിന് കഴിഞ്ഞെങ്കിലും ഉള്ളില്‍ കിടക്കുന്ന പുശ്ചം പതിയെ തികട്ടി വന്നു..

രമ്യയെ കുറിച്ച് അവന്‍ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നാണ്...
വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാല്‍സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രി ആയി പിന്നെ ശില്പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കു എന്നുണ്ടോ...?

സംവിധായകന്‍ തനിക്ക് നല്‍കിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാന്‍ ഇവന് തോന്നുന്നില്ല.. 

രമ്യയെ ഇവന്‍ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലെ... ഇതേ ഇവന്‍ തങ്കം സിനിമയില്‍ അഭിനയിച്ച അപര്‍ണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിചിട്ട് റെഡ് എഫ്എം ഇന്റര്‍വ്യൂവില്‍ ന്യായീകരിച്ചത് അത് കാപ്പയില്‍ അവര്‍ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ് .

കാപ്പായില്‍ അവര്‍ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് കൊക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.. ഹൃദയത്തിലെ ദര്‍ശനയെ കണ്ടപ്പോള്‍ ഡാകിനി അമ്മൂമ്മ ആയി തോന്നി. ഇങ്ങനെ ഒരു പ്രത്യേക ജീവിയാണ് ഈ കോക്ക്.. ഇനി ഇവന്‍ പറഞ രീതിയില്‍ എടുത്താല്‍ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോള്‍ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ... സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവന്‍ എന്നെ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു..

News,Kerala,State,Thiruvananthapuram,Actress,Director,Facebook,Facebook Post,Social-Media,Entertainment,Criticism, Director Akhil Marar slams youtuber Aswanth Kok on mention against actress Remya Suresh


അതേടാ  അമ്മയെ സംരക്ഷിക്കുന്ന മകന്‍ .. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടാത്ത എന്തിന് എന്റെ ഫെയ്‌സ്ബുക്ക് മൊബൈല്‍ പാസ്സ്വേര്‍ഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭര്‍ത്താവ്.. 2 പെണ് മക്കളെ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന അച്ഛന്‍.. ഈ നിലയില്‍ ഞാനൊരു മെയില്‍ ഷോവനിസ്റ്റ്‌റ് ആണ്...

ഫെമിനിസം പറഞ്ഞു പുരുഷന്മാരുടെ നെഞ്ചില്‍ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാന്‍ എതിര്‍ക്കും..
ഹിന്ദു വിശ്വാസങ്ങളില്‍ യശോദയും പൂതനയും ഉണ്ട്... ആരെ സ്‌നേഹിക്കണം ആരെ എതിര്‍ക്കണം എന്ന് എനിക്ക് വെക്തമായി അറിയാം... കുറുക്കന്‍ കൂവും സിംഹം ഗര്‍ജിക്കും.. എത്രയൊക്കെ നീലത്തില്‍ മുങ്ങിയാലും നീ കൂവും... അതാണ് അറിയാതെ നിന്റെ വായില്‍ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്...


Keywords: News,Kerala,State,Thiruvananthapuram,Actress,Director,Facebook,Facebook Post,Social-Media,Entertainment,Criticism, Director Akhil Marar slams youtuber Aswanth Kok on mention against actress Remya Suresh 

Post a Comment