Equipment Returned | 'സൂക്ഷിക്കാന്‍ സ്ഥലസൗകര്യം ഇല്ല'; വണ്ടൂര്‍ താലൂക് ആശുപത്രിയിലേക്ക് രാഹുല്‍ ഗാന്ധി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു; അന്വേഷണം

 



മലപ്പുറം: (www.kvartha.com) വണ്ടൂര്‍ താലൂക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനായി രാഹുല്‍ ഗാന്ധി എംപി അയച്ച ഉപകരണങ്ങള്‍ തിരിച്ചയച്ചു. 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങളാണ് മതിയായ സ്ഥലസൗകര്യം ഇല്ലെന്ന കാരണം പറഞ്ഞ് മെഡികല്‍ ഓഫിസറും ജീവനക്കാരും  തിരിച്ചയച്ചതെന്നാണ് വിവരം. ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാനുളള ശ്രമമാണ് ഇല്ലാതാക്കിയത്.

എന്നാല്‍ ഇക്കാര്യം അറിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമിറ്റി അയച്ച സാധനങ്ങള്‍ തിരിച്ചു ആവശ്യപ്പെട്ടു. മെഡികല്‍ ഓഫീസര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമിറ്റി പറഞ്ഞു. 

Equipment Returned | 'സൂക്ഷിക്കാന്‍ സ്ഥലസൗകര്യം ഇല്ല'; വണ്ടൂര്‍ താലൂക് ആശുപത്രിയിലേക്ക് രാഹുല്‍ ഗാന്ധി അയച്ച 35 ലക്ഷം രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ചു; അന്വേഷണം


എച് എം സി ചെയര്‍മാന്‍ കൂടിയായ വണ്ടൂര്‍ ബ്ലോക് പഞ്ചായത് പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ എച് എം സിയിലെ മൂന്ന് അംഗങ്ങള്‍ മെഡികല്‍ ഓഫീസര്‍ക്കെതിരെ അന്വേഷണം നടത്തും. തുടര്‍ന്ന് ഭരണസമിതിയില്‍ റിപോര്‍ട് നല്‍കും. റിപോര്‍ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.

സ്ഥലപരിമിതിയുണ്ടെന്ന് പറഞ്ഞ് ഉപകരണങ്ങള്‍ തിരിച്ചയച്ചത് തെറ്റാണെന്നാണ് എച് എം സി യോഗത്തില്‍ എടുത്ത തീരുമാനം. ഒരു ലോറിയില്‍ കൊണ്ടുവന്ന സാധനങ്ങളാണ് കൂടിയാലോചനയില്ലാതെ തിരിച്ചയച്ചത്. ഇത് ആശുപത്രിയിലേക്ക് തിരിച്ചുകൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. 

Keywords:  News,Kerala,State,Malappuram,Rahul Gandhi,hospital,Enquiry,Enquiry Report, Dialysis equipment sent by Rahul Gandhi to Wandoor taluk hospital returned
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia