കണ്ണൂര്‍: (www.kvartha.com) കാപ കേസില്‍ നാടുകടത്തിയ യുവാവ് നിയമം ലംഘിച്ച് വീട്ടിലെത്തിയതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ബര്‍ണശ്ശേരി സ്വദേശി രഞ്ജിത് ( 27) ആണ് അറസ്റ്റിലായത്. സിറ്റി പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
സിറ്റി സ്റ്റേഷനില്‍ രെജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ്, ആംസ് ആക്ട്, കൊലപാതക ശ്രമം എന്നിവ ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി രഞ്ജിതിനെ നാടുകടത്തിയത്. നാടു കടത്തിയ ഇയാള്‍ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനാലാണ് പൊലീസ് എത്തി അറസ്റ്റു ചെയ്തത്.
Keywords: Deported Accused Returned; Police Arrested Again, Kannur, News, Arrested, Police, Kerala.