Follow KVARTHA on Google news Follow Us!
ad

Arrested | 'പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; കൊലപാതകം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു സ്ത്രീയെ വിവാഹവും കഴിച്ചു'; പ്രതി അറസ്റ്റില്‍

Delhi man who dumped woman's body in fridge married hours later#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെല്‍ഹി: (www.kvartha.com) ലിവിങ് പാര്‍ട്ണറായ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി ശരീരം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍. 24 കാരിയായ നിക്കി യാദവ് ആണ് ഡെല്‍ഹിയില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാഹിത് ഗെലോട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ലോക് ഡൗണ്‍ കാലം മുതല്‍ ഒപ്പം താമസിച്ച പെണ്‍സുഹൃത്തിനെയാണ് പ്രതി സാഹിത് ഗെലോട് കൊലപ്പെടുത്തിയത്. ഡാറ്റാ കേബിള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ഫ്രീസറിലേക്ക് മാറ്റുകയുമാണ് ചെയ്തത്. പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ നജാഫ്ഗാര്‍ഹിലെ മിട്രോണ്‍ ഗ്രാമത്തില്‍ പ്രതിയുടെ ദാബയില്‍ നിന്നാണ് ശരീരം കണ്ടെത്തിയത്. 

News,National,India,New Delhi,Accused,Arrested,Crime,Local-News,Police,Dead Body, Delhi man who dumped woman's body in fridge married hours later


മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. നിക്കി യാദവിനെ കൊലപ്പെടുത്തിയ ശേഷം മണിക്കൂറുകള്‍ക്ക് ഉള്ളില്‍ മറ്റൊരു സ്ത്രീയെ പ്രതി വിവാഹം ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്പി രവീന്ദ്ര യാദവ് പറഞ്ഞു.

Keywords: News,National,India,New Delhi,Accused,Arrested,Crime,Local-News,Police,Dead Body, Delhi man who dumped woman's body in fridge married hours later

Post a Comment