ന്യൂഡെല്‍ഹി: (www.kvartha.com) ശസ്ത്രക്രിയയ്ക്ക് പിന്നാലെ 15കാരി മരിച്ചതോടെ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നീക്കം ചെയ്ത് പ്ലാസ്റ്റിക് ബാഗുകള്‍ നിറച്ചെന്ന പരാതിയുമായി കുടുംബം. ആരോപണത്തിന് പിന്നാലെ ഡെല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ചയാണ് മൃതദേഹം പോസ്റ്റുമോര്‍ടം ചെയ്തതെന്നും വിശദമായ റിപോര്‍ട് ലഭിച്ചെങ്കില്‍ മാത്രമേ ആരോപണം ശരിയാണോ അല്ലയോ എന്ന് പറയാനാകുകയെന്നും പൊലീസ് പറഞ്ഞു.
വയറ്റില്‍ ചില സുഷിരങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവയവങ്ങള്‍ നീക്കം ചെയ്തതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപണമുന്നയിച്ചത്. ദ്വാരങ്ങള്‍ പ്ലാസ്റ്റിക് ബാഗുകള്‍ കൊണ്ട് നിറച്ചതാണെന്നും കുടുംബം ആരോപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.
പൊലീസ് പറയുന്നത്; ജനുവരി 21നാണ് കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 24ന് ശസ്ത്രക്രിയ നടത്തി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം പെണ്‍കുട്ടി മരിച്ചു. ആശുപത്രിയില്‍ നിന്ന് ബന്ധുക്കള്‍ ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്ന് ഡിസിപി സാഗര്‍ സിങ് കല്‍സി പറഞ്ഞു.
എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നീക്കം ചെയ്തതായി സംശയിക്കുന്നതായി പൊലീസില്‍ പരാതി നല്‍കി. പരാതി ലഭിച്ചതിന് ശേഷം മൃതദേഹം പൊലീസ് ഏറ്റെടുത്തു. നിലവില്‍ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ല. എംസിഡി കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയില്‍വച്ചാണ് കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ടം ചെയ്യാന്‍ മെഡികല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ് സര്‍കാറിനോട് ആവശ്യപ്പെട്ടു.
Keywords: News,National,India,New Delhi,Family,Allegation,Complaint,Case,Police,police-station, Delhi: Girl's organs 'stolen' during surgery, body 'stuffed' with plastic bags; victim dies