സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളുടെ മകന്‍ ജോണിയെ നേരത്തേതന്നെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. തീകൊള്ളി കൊണ്ട് തന്നെ പൊള്ളിക്കുകയും കത്തികൊണ്ട് നാക്കു മുറിക്കുകയും ചെയ്തുവെന്ന് കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഉത്തരാഖണ്ഡിലെ റൂര്‍കിയില്‍ നിന്നാണ് ദമ്പതികള്‍ ഏഴുവയസുകാരിയെ ദത്തെടുത്തത്. ഡെല്‍ഹിയിലെ സഫ്ദര്‍ജങ് സര്‍കാര്‍ ആശുപത്രിയിലെ നഴ്‌സാണ് രേണു കുമാരി. ഇവര്‍ കുട്ടിയെ ശാരീരികമായി മര്‍ദിക്കാറുണ്ടായിരുന്നു. വൈദ്യ പരിശോധനയില്‍ കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ 18 പാടുകള്‍ കണ്ടെത്തി. കുട്ടിയുടെ ആന്റിയാണ് രേണുകുമാരി. അവളെ നിയമപരമായി ദത്തെടുക്കുകയായിരുന്നു.
കുട്ടിയുടെ സ്‌കൂള്‍ ടീചറാണ് ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന തന്നെ ദത്തെടുത്ത അന്നുമുതല്‍ രേണു മര്‍ദിക്കാറുണ്ടെന്നുള്ള കുട്ടിയുടെ മൊഴിയുണ്ട്. ഡിസംബറിലും ജനുവരിയിലും കടുത്ത ശൈത്യം അനുഭവപ്പെടുമ്പോള്‍ പ്രതിരോധിക്കാനുള്ള വസ്ത്രം പോലുമില്ലാതെ ബാല്‍കണിയിലോ വീടിന്റെ മുകളിലോ ആണ് കിടന്നുറങ്ങാറുള്ളതെന്ന് കുട്ടി പറഞ്ഞിരുന്നു.
Keywords: Delhi couple arrested for abusing child, New Delhi, News, Arrested, Attack, Child, Complaint, Police, National.