Follow KVARTHA on Google news Follow Us!
ad

Murder | രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച നിക്കി യാദവിന്റെ കൊലപാതകത്തിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ

Delhi: CCTV Captures Nikki Yadav Hours Before Her Horrific Murder; Watch Video#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഡെൽഹിയിൽ 22 കാരിയായ ലിവ് ഇന്‍ പങ്കാളിയെ കാമുകൻ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചെന്ന സംഭവം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചിരിക്കെ യുവതി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഡെല്‍ഹി ഉത്തംനഗറില്‍ താമസിച്ചിരുന്ന നിക്കി യാദവ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം നജാഫ്വ ഗഡിലെ തന്‍റെ ധാബയിലെ ഫ്രീസറിലേക്ക് മാറ്റുകയായിരുന്നുവെന്നും പിന്നാലെ ഇയാള്‍ അന്ന് തന്നെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതായും ഡെല്‍ഹി പൊലീസ് പറഞ്ഞു. നിക്കി യാദവ് താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് യുവതി തന്റെ അപ്പാർട്ട്മെന്റിലേക്ക് പടികൾ കയറുന്നത് ദൃശ്യങ്ങളിൽ കാണാം.

Latest-News, Top-Headlines, India, Murder, Case, Investigates, Video, Viral, CCTV, Delhi: CCTV Captures Nikki Yadav Hours Before Her Horrific Murder; Watch Video.

ഫെബ്രുവരി ഒമ്പതിനും 10നും ഇടയ്ക്കുള്ള രാത്രിയിൽ നിക്കി യാദവിനെ കൊലപ്പെടുത്തിയതായി അറസ്റ്റിലായ കാമുകൻ സാഹിൽ ഗഹ്‌ലോട്ട് (24) സമ്മതിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. മറ്റൊരു യുവതിയുമായുളള സാഹിലിന്റെ വിവാഹത്തെ കുറിച്ച് ചോദിച്ച നിക്കിയെ പ്രതി കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും തുടര്‍ന്ന് ഇയാളുടെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള ധാബയിലെ ഫ്രിഡ്ജില്‍ മൃതദേഹം ഒളിപ്പിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. നിക്കിയെ കാണാനില്ലെന്ന അയല്‍വാസിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.

Keywords: Latest-News, Top-Headlines, India, Murder, Case, Investigates, Video, Viral, CCTV, Delhi: CCTV Captures Nikki Yadav Hours Before Her Horrific Murder; Watch Video.

Post a Comment