പൊലീസിനെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനന്തു. രണ്ട് ദിവസം മുന്‍പ് അനന്തുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് കരുതുന്നത്. മൃതദേഹത്തില്‍ അസ്വഭാവിക മുറിവുകള്‍ ഉള്ളതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതശരീരം കിടന്നതിന്റെ അല്‍പം മുകളിലായി കനാലിന്റെ പടവുകളില്‍ രക്തം കണ്ടെത്തിയത് സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന സംശയം ശക്തമാക്കിയിട്ടുണ്ട്.
കൂടല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം പോസ്റ്റ്‌മോര്‍ടത്തിനായി മൃതദേഹം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Keywords: Dead Body Of Missing Youth Recovered From River, Pathanamthitta, News, Dead Body, Police, Complaint, Missing, Kerala.