Follow KVARTHA on Google news Follow Us!
ad

Last rites | ഇത് പുതിയ ചരിത്രം; കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിക്കും; ലൈസാമ്മ സെബാസ്റ്റ്യന്റെ ഭൗതികശരീരം മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങും; ശ്രദ്ധേയമായി മാധ്യമ പ്രവർത്തകന്റെ ഫേസ്‌ബുക് പോസ്റ്റ്

Dead body of Catholic will be cremated in pyre#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kvartha.com) പുതിയ ചരിത്രം കുറിച്ച് കത്തോലിക്കാ സഭാ വിശ്വാസിയുടെ മൃതദേഹം ചിതയിൽ ദഹിപ്പിക്കും.  മേലെ ചൊവ്വ കട്ടക്കയം സെബാസ്റ്റ്യന്റെ ഭാര്യ ലൈസാമ്മ സെബാസ്റ്റ്യന്റെ ഭൗതികശരീരമാണ് മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം തിങ്കളാഴ്ച കണ്ണൂർ പയ്യാമ്പലം ശ്‌മശാനത്തിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങുക. ഇതുസംബന്ധിച്ച് മാധ്യമ പ്രവർത്തകൻ കൂടിയായ അഡ്വ. ജിജോ മാത്യു ഫേസ്‌ബുകിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി.

മൃതദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് പകരം ചിതയൊരുക്കി സംസ്കരിക്കാമെന്ന് കത്തോലിക്ക സഭ തീരുമാനമെടുത്തിട്ട് ഏറെ നാളുകളായെന്നും എന്നാൽ പാരമ്പര്യത്തിന്റെ ശീലങ്ങളിൽ നിന്നും മാറി സഞ്ചരിക്കാൻ വിശ്വാസികൾക്കു മടിയാണെന്നും ജിജോ മാത്യു കുറിച്ചു. കല്ലറ വിറ്റ്‌ വരവിന്റെ ലക്ഷങ്ങളുടെ ലാഭം ഓർക്കുമ്പോൾ അത് പ്രോത്സാഹിപ്പിക്കാൻ സഭാ അധികൃതർക്കും താത്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. 

News,Kerala,State,Kannur,Obituary,Death,Dead Body,Funeral,Top-Headlines,Latest-News,Religion, Dead body of Catholic will be cremated in pyre


അഗ്നിയാണ് എന്തിനെയും ശുദ്ധി ചെയ്യുന്നതെന്ന് എപ്പോഴും പറയുന്ന വ്യക്തിയായിരുന്നു കട്ടക്കയം സെബാസ്റ്റ്യനെന്നും മൃതദേഹം ചിതയിൽ സംസ്കരിക്കാൻ അദ്ദേഹവും കുടുംബവും എടുത്ത തീരുമാനം ചരിത്രത്തിന്റെ ഭാഗമാവുമെന്നും ഇതൊരു മാറ്റത്തിന്റെ തുടക്കമാവുമെന്നും ജിജോ മാത്യു പറയുന്നു.

'മരണാനന്തരം മാന്യമായ സംസ്കാരം എല്ലാ പൗരന്റെയും അവകാശമാണ്. ലക്ഷങ്ങൾ കൊടുത്ത് വാങ്ങുന്ന കല്ലറ. മാർബിൾ ഫലകങ്ങൾ കൊണ്ട് മനോഹരമാക്കുന്നു. മരിച്ചവരുടെ ഓർമയ്ക്കായി മെഴുകുതിരികളും പൂക്കളും അർപ്പിച്ചു പ്രാർഥിക്കുന്നു. സ്നേഹസ്മരണകൾ ഉണ്ടായിരിക്കണം. കൃതജ്ഞ - ആദരവുകളും വേണം. മരണമടഞ്ഞവർ കല്ലറയിൽ വസിക്കുന്നു എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ ക്രിസ്തീയ വിശ്വാസത്തിന് തന്നെ എതിരാണ്', ജിജോ മാത്യു കുറിച്ചു.

അഡ്വ. ജിജോ മാത്യുവിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

 

Keywords: News,Kerala,State,Kannur,Obituary,Death,Dead Body,Funeral,Top-Headlines,Latest-News,Religion, Dead body of Catholic will be cremated in pyre

Post a Comment