ബൊഗോട്ട: (www.kvartha.com) തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയുടെ വ്യോമാതിർത്തിയിലും ചാര ബലൂൺ കണ്ടെത്തിയതായി റിപ്പോർട്ട്. അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ട ബലൂൺ തന്നെയാണെന്ന് ഇതെന്ന് കൊളംബിയൻ വ്യോമസേന അവകാശപ്പെട്ടു. ബലൂൺ വ്യോമാതിർത്തി വിടുന്നതുവരെ വ്യോമസേന നിരീക്ഷിച്ചതായി കൊളംബിയൻ അധികൃതർ അറിയിച്ചു.
യുഎസ് വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനയുടേതെന്ന് പറയുന്ന ചാര ബലൂണ്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് അമേരിക്കൻ സേന കഴിഞ്ഞ ദിവസം വെടിവെച്ച് വീഴ്ത്തിയിരുന്നു. അതിനുശേഷം, യുഎസും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. അതിനിടെയാണ് കൊളംബിയയുടെ പുതിയ പ്രസ്താവന വന്നത്.
'55,000 അടി ഉയരത്തിലാണ് വസ്തുവിനെ കണ്ടെത്തിയത്. ശരാശരി 25 നോട്ട് വേഗത്തിലായിരുന്നു അത് നീങ്ങിയത്. വസ്തുവിനെ കുറിച്ച് അന്വേഷിക്കാൻ മറ്റ് രാജ്യങ്ങളും സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് അന്വേഷണം നടത്തുന്നത്', കൊളംബിയൻ വ്യോമസേന അറിയിച്ചു. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് കൊളംബിയ.
Keywords: News,World,international,Colombia,Top-Headlines,Trending,Latest-News, America,Border, Days after Chinese spy balloon warning, Colombia says similar object spotted