Follow KVARTHA on Google news Follow Us!
ad

Criticized | കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുന്നു, സര്‍കാര്‍ ശ്രമിക്കുന്നത് സാധാരണക്കാരെ പിഴുതെറിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീക്കി പണം കുന്നുകൂട്ടാന്‍ മാത്രമെന്നും പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക ദയാബായി

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Muscat,News,Press meet,Criticism,Pinarayi-Vijayan,Chief Minister,Kerala,
മസ്ഖത്: (www.kvartha.com) കേരളം ഒരു പ്രതീക്ഷയില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക ദയാബായി. മസ്ഖത് മാര്‍ ഗ്രീഗോറിയോസ്
ഓര്‍തഡോക്‌സ് മഹാ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Daya Bhai criticized Pinarayi govt, Muscat, News, Press meet, Criticism, Pinarayi-Vijayan, Chief Minister, Kerala

സാധാരണക്കാരെ പിഴുതെറിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നീക്കി പണം കുന്നുകൂട്ടാന്‍ മാത്രമാണ് സര്‍കാര്‍ ശ്രമിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ദയാബായി കുറ്റപ്പെടുത്തി.

എല്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍കാര്‍ തന്ന ഉറപ്പുകള്‍ പാലിക്കുമോയെന്നറിയാന്‍ ഈ മാസം വരെ കാത്തിരിക്കും ഇല്ലെങ്കില്‍, വിഷയത്തില്‍ വീണ്ടും ഇടപെടുമെന്നും അവര്‍ അറിയിച്ചു. എയിംസിന് കാസര്‍കോടിനെ പരിഗണിക്കാതിരിക്കുന്നതിനും പദ്ധതി കോഴിക്കോട്ടേക്ക് മാറ്റുന്നതിനും പിന്നില്‍ ഭൂമാഫിയയാണെന്നും അവര്‍ ആരോപിച്ചു.

കാസര്‍കോട്ടേക്കാള്‍ ആശുപത്രികള്‍ കൂടുതലും രോഗികള്‍ കുറവുമുള്ള പ്രദേശമാണ് കോഴിക്കോട്. എയിംസ് സ്ഥപിക്കണമെങ്കില്‍ 200 ഏകര്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇത്രയും സ്ഥലം കോഴിക്കോട് കിട്ടാന്‍ സാധ്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Keywords: Daya Bhai criticized Pinarayi govt, Muscat, News, Press meet, Criticism, Pinarayi-Vijayan, Chief Minister, Kerala.

Post a Comment