വാഷിങ്ടന്‍: (www.kvartha.com) ഉറക്കമുണര്‍ന്ന് കരഞ്ഞ പിഞ്ചുകുഞ്ഞിനെ ഡേകെയര്‍ നടത്തിപ്പുകാരി മര്‍ദിച്ചുകൊന്നതായി റിപോര്‍ട്. അഞ്ചുമാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡേ കെയര്‍ സെന്റര്‍ നടത്തിവന്നിരുന്ന പട്രീഷ്യ ആന്‍ വിക് എന്ന 48 -കാരിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അമേരികയിലെ നോര്‍ത് ഡകോടയിലെ കാരിംഗ്ടണ്‍ നഗരത്തിലാണ് സംഭവം നടന്നത്. തന്റെ വീടിനോട് ചേര്‍ന്നാണ് പട്രീഷ്യ അനധികൃതമായി ഡേ കെയര്‍ സെന്റര്‍ നടത്തിവന്നിരുന്നത്. കുഞ്ഞ് വിളിച്ചിട്ട് ഉണരാത്തതിനെത്തുടര്‍ന്ന് ഇവര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസെത്തിയപ്പോള്‍ കുട്ടി അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടന്‍തന്നെ സിപിആറും മറ്റു പ്രാഥമിക ശുശ്രൂഷകളും നല്‍കി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടു ദിവസങ്ങള്‍ക്കുശേഷം കുഞ്ഞ് മരിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ മരണകാരണം കുഞ്ഞിന്റെ തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണെന്ന് തെളിയുകയായിരുന്നു.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് തനിക്ക് കൂടുതല്‍ ഒന്നും അറിയില്ലെന്നും കുഞ്ഞിന് പെട്ടെന്ന് ചുമയും ഛര്‍ദിയും വരികയായിരുന്നുവെന്നുമാണ് പട്രീഷ്യ പൊലീസിനോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ പൊലീസ് പട്രീഷ്യയെ കൂടുതല്‍ ചോദ്യം ചെയ്തതോടെ അവര്‍ കുട്ടിയെ ഉദ്രവിച്ചതായി കുറ്റം സമ്മതിക്കുകയായിരുന്നു.
പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ താന്‍ കുഞ്ഞിനെ മര്‍ദിച്ചുവെന്ന് അവര്‍ സമ്മതിച്ചു. ഭക്ഷണം നല്‍കിയതിനുശേഷം എല്ലാ കുട്ടികളോടുമൊപ്പം കുഞ്ഞിനെയും കിടത്തിയുറക്കിയെന്നും എന്നാല്‍ ഉറങ്ങി 15 മിനിറ്റ് തികയുന്നതിന് മുന്‍പേ കുഞ്ഞ് ഉണര്‍ന്ന് ഉച്ചത്തില്‍ കരഞ്ഞതോടെ ഉറങ്ങിക്കിടന്ന മറ്റു കുട്ടികളും ഉണര്‍ന്നു. ആ ദേഷ്യത്തില്‍ താന്‍ കുഞ്ഞിനെ എടുത്ത് നിലത്തെറിയുകയായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
കൂടാതെ നിലത്ത് വീണതിനുശേഷവും ദേഷ്യം തീരാത്തതിനാല്‍ താന്‍ കുഞ്ഞിനെ മര്‍ദിച്ചുവെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. ഡേ കെയര്‍ സെന്ററിലെ മറ്റു കുട്ടികള്‍ക്കും പലപ്പോഴും ഇവരുടെ അശ്രദ്ധമൂലം അപകടം പറ്റിയിട്ടുണ്ടെങ്കിലും അതൊന്നും അവര്‍ കുട്ടികളുടെ മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. സംഭവത്തില്‍ കുട്ടിയെ മര്‍ദിച്ചതിനും അനധികൃതമായി ഡേ കെയര്‍ സെന്റര്‍ നടത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തായി പൊലീസ് വ്യക്തമാക്കി.
Keywords: News,World,international,World,America,Washington,Child,Killed,Crime,Local-News,Police, Day care worker charged with murder after losing temper at baby