Follow KVARTHA on Google news Follow Us!
ad

Complaint | കോന്നിയില്‍ നിന്ന് നോര്‍വേയിലേക്ക് കായവറുത്തത് അയച്ചു; കിട്ടിയതാകട്ടെ എലി കരണ്ടനിലയിലും; മുടക്ക് മുതല്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന് പരാതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Pathanamthitta,News,Complaint,Food,Kerala,
കോന്നി: (www.kvartha.com) കോന്നിയില്‍ നിന്നും നോര്‍വെയിലേക്ക് അയച്ച് കായ വറുത്തത് മേല്‍വിലാസക്കാരന് കിട്ടിയത് എലികരണ്ട നിലയിലെന്ന് പരാതി. 2678 രൂപ മുടക്കിയാണ് കോന്നിയില്‍ നിന്ന് ഒരു കിലോ കായ വറുത്തത് അങ്ങ് നോര്‍വേയിലേക്ക് അയച്ചത്. രണ്ടാഴ്ചക്കു ശേഷമാണ് സാധനം മേല്‍വിലാസക്കാരന് കിട്ടിയത്. നോക്കിയപ്പോള്‍ എലി കരണ്ട നിലയിലായതിനാല്‍ കഴിക്കാനും പറ്റിയില്ല. തുടര്‍ന്നാണ് പാഴ്സല്‍ അയച്ച കോന്നി പുളിക്കമണ്ണില്‍ രവീന്ദ്രന്‍ പിള്ള പോസ്റ്റ് മാസ്റ്റര്‍ ജെനറലിന് പരാതി നല്‍കിയത്.

Damaged goods; complaint against Postal Dept, Pathanamthitta, News, Complaint, Food, Kerala

ജനുവരി 30 നാണ് കോന്നി പോസ്റ്റ് ഓഫീസില്‍ നിന്ന് രവീന്ദ്രന്‍ പിള്ള ഒരു കിലോ ഏത്തക്കായ ഉപ്പേരി നോര്‍വേയ്ക്ക് അയയ്ക്കാന്‍ ബുക് ചെയ്തത്. നോര്‍വേയില്‍ സ്ഥിരതാമസമാക്കിയ ചെറുമകള്‍ക്ക് വേണ്ടിയായിരുന്നു പാഴ്സല്‍. വീട്ടിലുണ്ടാക്കിയ ഉപ്പേരി രണ്ടു പായ്കറ്റുകളിലാക്കിയാണ് അയച്ചത്. ഇതിനായി 2678രൂപ 60 പൈസ പോസ്റ്റ് ഓഫിസില്‍ അടക്കുകയും ചെയ്തു.

പാര്‍സല്‍ വ്യാഴാഴ്ച മേല്‍വിലാസക്കാരന് ലഭിച്ചു. എന്നാല്‍ പായ്കറ്റ് എലി കരണ്ടനിലയില്‍ ആയതിനാല്‍ ഉപയോഗിക്കരുത് എന്ന നിബന്ധനയോടെയാണ് നോര്‍വീജിയന്‍ പോസ്റ്റല്‍ ഡിപാര്‍ട്മെന്റ് മേല്‍വിലാസക്കാരിക്ക് കൈമാറിയത്. അയച്ചതിന് ശേഷം താന്‍ പായ്കറ്റ് ട്രാക് ചെയ്തിരുന്നുവെന്ന് രവീന്ദ്രന്‍ പിള്ള പറഞ്ഞു.

കൊച്ചിയിലും മുംബൈയിലും മൂന്നു ദിവസം വീതം പാഴ്സല്‍ കെട്ടിക്കിടന്നശേഷമാണ് നോര്‍വേയിലേക്ക് അയച്ചത്. ഇതിനിടെയാകാം എലി കരണ്ടതെന്നാണ് പിള്ള പറയുന്നത്. നോര്‍വേയില്‍ ഇപ്പോല്‍ താപനില -15 ഡിഗ്രി സെല്‍ഷ്യസാണ്. അവിടെ കിട്ടിയ പായ്കറ്റ് ഈ നിലയിലായിരുന്നു. അവിടെ വച്ച് എലി തിന്നാന്‍ ഒരു സാധ്യതയുമില്ലെന്നും അതു കൊണ്ടാണ് അവിടുത്തെ പോസ്റ്റല്‍ ഡിപാര്‍ട്മെന്റ് പാഴ്സല്‍ രെജിസ്റ്റര്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. തനിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എലി തിന്ന പാഴ്സലിന്റെ ചിത്രം സഹിതമാണ് രവീന്ദ്രന്‍ പിള്ള പോസ്റ്റ് മാസ്റ്റര്‍ ജെനറലിന് പരാതി നല്‍കിയത്.

Keywords: Damaged goods; complaint against Postal Dept, Pathanamthitta, News, Complaint, Food, Kerala.

Post a Comment