Follow KVARTHA on Google news Follow Us!
ad

DA Hike | കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും സന്തോഷ വാർത്ത: ക്ഷാമബത്ത 4% വർധിപ്പിച്ച് 42% മായി ഉയർത്തുമെന്ന് റിപ്പോർട്ട്

DA Hike Update: Govt Likely to Raise Dearness Allowance by 4% to 42%, Says Report #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത വരാൻ പോകുന്നു. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും ക്ഷാമബത്ത (DA) കേന്ദ്ര സർക്കാർ നിലവിലുള്ള 38 ശതമാനത്തിൽ നിന്ന് 42 ശതമാനമായി ഉയർത്താൻ സാധ്യതയുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക ഡാറ്റ (CPI - IW) യുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത തീരുമാനിക്കുന്നത്. രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾക്കായുള്ള ലേബർ ബ്യൂറോ എല്ലാ മാസവും ഉപഭോക്തൃ വില സൂചിക ഡാറ്റ പുറത്തിറക്കുന്നു. തൊഴിൽ മന്ത്രാലയത്തിന് കീഴിലാണ് ഈ ബ്യൂറോ പ്രവർത്തിക്കുന്നത്.

Laest-News, Top-Headlines, National, Central Government, Government-employees, Salary, Hike, Report, Job, Pension, DA Hike Update: Govt Likely to Raise Dearness Allowance by 4% to 42%, Says Report.

'2022 ഡിസംബറിലെ ഉപഭോക്തൃ വില സൂചിക ജനുവരി 31 ന് പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷാമബത്ത 4.23% ആയിരിക്കണം. എന്നാൽ ദശാംശസ്ഥാനത്തിനപ്പുറം ഡിഎ വർധിപ്പിക്കുന്നതിന് പരിഗണിക്കാറില്ല. അതിനാൽ, ഡിഎ നാല് ശതമാനം പോയിൻറ് വർധിച്ച് 42 ശതമാനമാക്കാൻ സാധ്യതയുണ്ട്', ഓൾ ഇന്ത്യ റെയിൽവേ ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു.

ക്ഷാമബത്ത വർധിപ്പിക്കുന്നതിനുള്ള നിർദേശം ധനമന്ത്രാലയത്തിന്റെ ചിലവ് വകുപ്പ് തയ്യാറാക്കും. ഇതിൽ സർക്കാർ ഖജനാവിനുണ്ടാകുന്ന ഭാരവും വിലയിരുത്തും. ഇതിന് ശേഷം ഈ നിർദേശം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് അയക്കും. പ്രാബല്യത്തിൽ വന്നാൽ ക്ഷാമബത്തയിലെ വർധന 2023 ജനുവരി ഒന്ന് മുതൽ ബാധകമാകും. നിലവിൽ ഒരു കോടിയോളം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും 38% ക്ഷാമബത്ത ലഭിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ക്ഷാമബത്ത 2022 സെപ്റ്റംബർ 28-നാണ് അവസാനമായി പരിഷ്കരിച്ചത്. ഇത് 2022 ജൂലൈ ഒന്ന് മുതലുള്ള പ്രാബല്യത്തോടെ സർക്കാർ നടപ്പാക്കി. 4% ക്ഷമബത്തയാണ് അന്ന് വർധിപ്പിച്ചത്. അനുദിനം വർധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത നൽകുന്നത്. ഉപഭോക്തൃ വില സൂചിക വഴി, ഒരു നിശ്ചിത കാലയളവിൽ പണപ്പെരുപ്പം എത്രമാത്രം വർധിച്ചുവെന്ന് കണ്ടെത്താനാകും. കേന്ദ്രസർക്കാർ വർഷത്തിൽ രണ്ടുതവണ ക്ഷാമബത്ത പരിഷ്കരിക്കുന്നു.

അതേസമയം മാർച്ച് എട്ടിന് ഹോളിക്ക് ശേഷം കേന്ദ്രം ഫിറ്റ്‌മെന്റ് ഫാക്ടർ പരിഷ്കരിക്കുമെന്നും ഇതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കുമെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്രസർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Keywords: Laest-News, Top-Headlines, National, Central Government, Government-employees, Salary, Hike, Report, Job, Pension, DA Hike Update: Govt Likely to Raise Dearness Allowance by 4% to 42%, Says Report.

Post a Comment