Hair | ജയില്‍ ചപ്പാത്തിയില്‍ നിന്നും മുടിനാരുകള്‍ ലഭിച്ചതായി ഉപഭോക്താവിന്റെ പരാതി

 


തിരുവനന്തപുരം: (www.kvartha.com) ജയില്‍ ചപ്പാത്തിയില്‍ നിന്നും മുടിനാരുകള്‍ ലഭിച്ചതായി ഉപഭോക്താവിന്റെ പരാതി. തിരുവനന്തപുരം മണക്കാട് സ്വദേശി വാങ്ങിയ ജയില്‍ ചപ്പാത്തിയിലാണ് നീളം കുറഞ്ഞ ഒരു കൂട്ടം മുടിനാരുകള്‍ കണ്ടത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനുള്ളിലെ ഔട് ലെറ്റില്‍ നിന്നുവാങ്ങിയ ചപ്പാത്തിയിലാണ് മുടി നാരുകള്‍ കണ്ടെത്തിയത്.

ഓഫീസിലേക്ക് പോകുംവഴിയാണ് ചപ്പാത്തി വാങ്ങിവച്ചതെന്ന് ഉപഭോക്താവ് പറയുന്നു. തുടര്‍ന്ന് ഓഫീസിലെത്തി കഴിക്കാനെടുത്തപ്പോഴാണ് ചപ്പാത്തിയില്‍ നീളം കുറഞ്ഞ ഒരു കൂട്ടം മുടിയിഴകള്‍ പറ്റിപ്പിടിച്ച് കിടക്കുന്നത് കണ്ടത്. മിക്ക ദിവസങ്ങളിലും ചപ്പാത്തി വാങ്ങാറുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഉപഭോക്താവ് പറഞ്ഞു.

Hair | ജയില്‍ ചപ്പാത്തിയില്‍ നിന്നും മുടിനാരുകള്‍ ലഭിച്ചതായി ഉപഭോക്താവിന്റെ പരാതി

ഭക്ഷ്യവിഷബാധയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും നിരന്തരമായി സംസ്ഥാനത്ത് ചര്‍ച ചെയ്യപ്പെടുമ്പോഴാണ് സാധാരണക്കാരുടെ ആശ്രയമായ ജയില്‍ ഭക്ഷണത്തിലും ഇത്തരം മാലിന്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

Keywords: Customer's complaint that he received hair fibers from Jail Chapathi, Thiruvananthapuram, News, Complaint, Jail, Food, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia