തിരുവനന്തപുരം: (www.kvartha.com) വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചര്‍ചയ്‌ക്കൊടുവില്‍ സംസ്ഥാനത്ത് നാല് ദിവസമായി തുടര്‍ന്നിരുന്ന ക്വാറി, ക്രഷര്‍ സമരം ഉടമകള്‍ പിന്‍വലിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍കാരില്‍ നിന്ന് ഉറപ്പ് കിട്ടിയെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.
സമരത്തില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭിച്ചതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇടപെട്ടാണ് ക്വാറി ഉടമകളെ ചര്‍ചയ്ക്ക് വിളിച്ചത്. ചെറുകിട ക്വാറികളിലടക്കം വേ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അനാവശ്യ പരിശോധനകള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രശ്‌നപരിഹാരത്തിനായി മൈനിംഗ് വകുപ്പ് എട്ടാം തീയതി തുടര്‍ ചര്‍ചയ്ക്കായി ക്വാറി ഉടമകളുടെ യോഗം വിളിച്ചു.
Keywords: News,Kerala,State,Top-Headlines,Latest-News,Minister, Crusher unit owners revoked strike