Follow KVARTHA on Google news Follow Us!
ad

Defense March | എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലൂടെ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയേകാന്‍ സിപിഎം പ്രതിക്കൂട്ടില്‍ നിര്‍ത്തുക കേന്ദ്ര സര്‍കാരിനെ

CPM to respond to opposition criticism hold the central government accountable#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറിയായതിനുശേഷം എം വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യ സംസ്ഥാന ജാഥ തുടങ്ങാനിരിക്കെ സംസ്ഥാന സര്‍കാരിനെയുള്ള പ്രതിപക്ഷ പ്രതിഷേധവും ബജറ്റില്‍ എല്ലാത്തിനും നികുതി കൂട്ടിയതിലുള്ള ജനങ്ങളുടെ അതൃപ്തിയും സിപിഎമിന് വെല്ലുവിളിയാകുന്നു. 

പിണറായിക്കും കോടിയേരിക്കും ശേഷം സംസ്ഥാന സെക്രടറിയായ എം വി ഗോവിന്ദന്‍ നയിക്കുന്ന സംസ്ഥാന ജാഥയിലുടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മിന്നും വിജയമാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയും ജനദ്രോഹ നടപടികളും പ്രചാരണ വിഷയമാക്കാനാണ് സിപിഎം ജാഥ കൊണ്ടു ലക്ഷ്യമിടുന്നത്. 

പതിവു പോലെ സര്‍വ സന്നാഹങ്ങളൊരുക്കിയിട്ടെങ്കിലും ജാഥ എത്രമാത്രം ജനങ്ങള്‍ സ്വീകരിക്കുമെന്ന ആശങ്ക സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. എന്നാല്‍ ഫെബ്രുവരി 20ന് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍നിന്ന് പ്രയാണം തുടങ്ങുന്ന, സിപി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥ ജനങ്ങള്‍ സ്വീകരിക്കുമെന്നാണ് പാര്‍ടി നേതൃത്വത്തിന്റെ ശുഭാപ്തിവിശ്വാസം. 
കേന്ദ്രസര്‍കാരിന്റെ വര്‍ഗീയ നിലപാടുകളും കേരളത്തോടുള്ള അവഗണനയും ജാഥയില്‍ ചര്‍ചയാക്കാനാണ് സിപിഎം തീരുമാനം.

നവകേരള സൃഷ്ടിക്കായി എല്‍ഡിഎഫ് സര്‍കാര്‍ തുടരുന്ന വികസന നയങ്ങളും ജനങ്ങളോട് വശിദീകരിക്കാനാണ് പാര്‍ടി തീരുമാനം. പി കെ ബിജുവാണ് ജാഥാ മാനേജര്‍ സി എസ് സുജാത, എം സ്വരാജ്, ജയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളുമാണ്. 20ന് കാസര്‍കോട് ചെര്‍ക്കളയിലും സ്വീകരണമുണ്ടാകും. 21ന് വൈകിട്ട് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. 140 മണ്ഡലത്തിലും പര്യടനം നടത്തുന്ന ജാഥ മാര്‍ച് 31ന് തലസ്ഥാന ജില്ലയില്‍ സമാപിക്കും. 

കാസര്‍കോട്, വയനാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ രണ്ട് ദിവസവും കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് ദിവസവും മലപ്പുറത്ത് നാലുദിവസവുമാണ് ജാഥ പര്യടനം നടത്തുന്നത്. കാസര്‍കോട് ജില്ലയില്‍ അഞ്ചിടത്താണ് സ്വീകരണം. 

News,Kerala,Kannur,Protest,CPM,Politics,Central Government,Critical,LDF,Political party,party, CPM to respond to opposition criticism hold the central government accountable


കലാപരിപാടികള്‍ ഉള്‍പെടെ അനുബന്ധ പരിപാടികളുമുണ്ടാകും. എല്ലാ കേന്ദ്രങ്ങളിലും സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്്. ചുവപ്പ് വളന്റിയര്‍മാര്‍ക്കുള്ള പരിശീലനവും ആരംഭിച്ചു. ജില്ലാതല സാഹിത്യരചനാ മത്സരം, നവമാധ്യമ പ്രചാരണ മത്സരം, ഫോടോഗ്രഫി മത്സരം, ക്വിസ്, ഗാനമേള തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. പോസ്റ്റര്‍, മതിലെഴുത്ത്, കുടില്‍ അടക്കമുള്ള പ്രചാരണങ്ങളും തയ്യാറായിട്ടുണ്ട്.

Keywords: News,Kerala,Kannur,Protest,CPM,Politics,Central Government,Critical,LDF,Political party,party, CPM to respond to opposition criticism hold the central government accountable

Post a Comment