Follow KVARTHA on Google news Follow Us!
ad

Clash | കടലായി ക്ഷേത്രോത്സവത്തിനിടെ സിപിഎം- ആര്‍ എസ് എസ് സംഘര്‍ഷം, കൊടിതോരണങ്ങള്‍ പൊലീസ് നീക്കം ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,Police,Clash,Politics,CPM,BJP,Congress,RSS,Custody,Kerala,
കണ്ണൂര്‍: (www.kvartha.com) കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍പാട്ടിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ രാഷ്ട്രീയ പാര്‍ടികളുടെ കൊടിതോരണങ്ങള്‍ പൊലീസ് പൊളിച്ചു നീക്കി. ബിജെപി, ആര്‍ എസ് എസ്, ഡി വൈ എഫ് ഐ, കോണ്‍ഗ്രസ് എന്നിവരുടെ കൊടികളും ബോര്‍ഡുകളുമാണ് പൊലീസ് നീക്കം ചെയ്തത്.

CPM-RSS Clash During Kadalayi Temple Festival, Flag Poles Removed By Police, Kannur, Police, Clash, Politics, CPM, BJP, Congress, RSS, Custody, Kerala.

കോണ്‍ക്രീറ്റില്‍ സ്ഥാപിച്ച കൊടിമരവും കൂറ്റന്‍ ഫ് ളക്സ് ബോര്‍ഡുകളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടും. തിങ്കളാഴ്ച വൈകിട്ട് വളപട്ടണം പൊലീസാണ് രാഷ്ട്രീയ പാര്‍ടികളുടെ കൊടികള്‍ നീക്കം ചെയ്തത്. അഞ്ച് ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് വളപട്ടണം പൊലീസ് കേസെടുത്തിട്ടുണ്ട്.

ചിറക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആകാശ്, അര്‍ജുന്‍, സൂരജ്, രാഹുല്‍, വൈശാഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കണ്ണൂര്‍ ബ്ലോക് കമിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പുതിയ തെരുവില്‍ പ്രകടനം നടത്തി. തുടര്‍ന്ന് ചിറക്കല്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് നടന്ന പൊതുയോഗം ഡി വൈ എഫ് ഐ കേന്ദ്ര കമിറ്റിയംഗം എം ശാജര്‍ ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന നാടന്‍പാട്ടിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

വളപട്ടണം ഇന്‍സ്പെക്ടര്‍ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ക്ഷേത്ര പരിസരത്ത് പൊലീസ് കാംപ് ചെയ്യുന്നുണ്ട്.

Keywords: CPM-RSS Clash During Kadalayi Temple Festival, Flag Poles Removed By Police, Kannur, Police, Clash, Politics, CPM, BJP, Congress, RSS, Custody, Kerala

Post a Comment