'അന്‍പതോളം പേര്‍ കൂട്ട അവധി എടുത്തെന്നാണ് കേട്ടത്. അത്രയും പേര്‍ അവധിയെടുക്കുന്നത് ശരിയല്ല. മാത്രമല്ല അവര്‍ അവധി പറയാതെയാണ് പോയത്. ഓഫിസില്‍ അന്ന് ഉണ്ടായിരുന്നത് ഏതാണ്ട് പത്തു പേരാണ്. ഒരു കാരണവശാലും അത് ന്യായീകരിക്കാനാകില്ല' എന്നും ഉദയഭാനു പറഞ്ഞു.
കോന്നി താലൂക് ഓഫിസിലെ ജീവനക്കാരുടെ അവധിയെ ചൊല്ലി സിപിഎമിലും സിപിഐയിലും ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. അവധിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. അവധിയെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമുണ്ട്. ഇതൊരു രാഷ്ട്രീയ പ്രശ്‌നമല്ലെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍കാര്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നുമായിരുന്നു ഇക്കാര്യത്തില്‍ കാനത്തിന്റെ പ്രതികരണം.
കോന്നി താലൂക് ഓഫിസിലെ കൂട്ട അവധിയെക്കുറിച്ച് അന്വേഷിക്കാന്‍ എംഎല്‍എയ്ക്ക് കലക്ടറെ ചുമതലപ്പെടുത്താമായിരുന്നു എന്ന് സിപിഐ ജില്ലാ സെക്രടറി എപി ജയനും പ്രതികരിച്ചു. എംഎല്‍എ താലൂക് ഓഫിസ് സന്ദര്‍ശിച്ചത് ശരിയോ തെറ്റോ എന്ന് പറയുന്നില്ല. ഇക്കാര്യത്തില്‍ സിപിഎമും സിപിഐയുമായി തര്‍ക്കമില്ലെന്നും എപി ജയന്‍ പറഞ്ഞു.
കോന്നി തഹസില്‍ദാരുടെ കസേരയില്‍ കെയു ജനീഷ് കുമാര്‍ എംഎല്‍എ ഇരുന്നത് ശരിയല്ലെന്ന് സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രടറി പിആര്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു. എംഎല്‍എയുടെത് അപക്വമായ നടപടിയാണെന്നും റവന്യൂവകുപ്പിലും സര്‍കാരിലും എന്തോ കുഴപ്പമുണ്ടെന്ന് ചിത്രീകരിക്കുന്ന തരത്തിലായിരുന്നു എംഎല്‍എയുടെ സമീപനമെന്നും ഇതില്‍ പാര്‍ടിയുടെ പ്രതിഷേധം സിപിഎമിനേയും മുന്നണിയേയും അറിയിക്കുമെന്നും പിആര്‍ ഗോപിനാഥന്‍ പറഞ്ഞിരുന്നു.
ആകെയുള്ള 60 ജീവനക്കാരില്‍ തഹസില്‍ദാരും ഡപ്യൂടി തഹസില്‍ദാര്‍മാരും ഉള്‍പ്പെടെ 35 പേരാണ് ജോലിക്ക് ഹാജരാകാതിരുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എയായ കെയു ജനീഷ് കുമാര്‍ ഓഫിസിലെത്തി അറ്റന്‍ഡന്‍സ് രെജിസ്റ്റര്‍ പരിശോധിച്ചിരുന്നു. പ്രാദേശിക ടൂറിസവുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍ പങ്കെടുക്കുന്ന യോഗം ചേരാന്‍ മന്ത്രി നിര്‍ദേശിച്ച തീയതിയും വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍, ഔദ്യോഗിക ആവശ്യമുള്ളതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ എംഎല്‍എയെ അറിയിച്ചിരുന്നു.
Keywords: CPM against Konni taluk office employees mass leave, Pathanamthitta, News, Politics, Government-employees, Holidays, Controversy, CPM, Kerala.