പിണറായിയില്‍ ബിജെപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 11 സിപിഎം പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപല്‍ അസി. സെഷന്‍സ് കോടതി വെറുതേവിട്ടത്.
പുത്തന്‍കണ്ടം സ്വദേശി മാണിക്കോത്ത് ഹൗസില്‍ എം പ്രേംജിത്, സുഹൃത്ത് കേളാലൂരിലെ എപി ഷര്‍മിത് എന്നിവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ആദ്യഘട്ടത്തില്‍ എട്ട് പ്രതികളുണ്ടായിരുന്ന കേസില്‍ തുടരന്വേഷണശേഷം മൂന്നുപേര്‍കൂടി പ്രതികളായി. 2014-ലാണ് തുടരന്വേഷണം നടത്തിയത്.
പാട്യം പത്തായക്കുന്നിലെ ടികെ രജീഷ്, കൂത്തുപറമ്പ് പഴയനിരത്തിലെ പിഎം മനോരാജ് എന്ന നാരായണന്‍, അരയാകൂലിലെ ജന്‍മിന്റവിടെ ബിജു എന്നിവരെയാണ് പ്രതികളായി കൂട്ടിച്ചേര്‍ത്തത്.
സിപിഎം പിണറായി ലോകല്‍ കമിറ്റി അംഗങ്ങളായ കോയിപ്രത്ത് രാജന്‍, കെകെ പ്രദീപന്‍, സിപിഎം പ്രവര്‍ത്തകരായ പിണറായിലെ പൂവാടന്‍ ശ്രീജേഷ്, പുത്തന്‍കണ്ടത്തെ ചെറുവളത്ത് ഷിജു, എരുവട്ടിയിലെ മയിലാട്ടില്‍ സനീഷ്, പാനുണ്ടയിലെ മാണിയത്ത് പ്രദീപന്‍, പന്തീരാംകുന്നത്ത് ലജീഷ്, പുതുക്കുടി പ്രദീപന്‍ എന്നിവരെയും പിന്നീട് പ്രതികളാക്കിയ മൂന്നുപേരെയുമാണ് വെറുതേവിട്ടത്.
പ്രതിഭാഗത്തിനുവേണ്ടി അഡ്വ. വിനോദ് കുമാര്‍ ചമ്പ്ളോന്‍, അഡ്വ. വിപി രഞ്ജിത്, അഡ്വ. എന്‍ആര്‍ ശാനവാസ് എന്നിവര്‍ ഹാജരായി.
Keywords: Court acquitted 3 accused in TP Chandrasekaran murder case, Thalassery, News, Murder case, Court, CPM, BJP, Politics, Kerala.