Follow KVARTHA on Google news Follow Us!
ad

Marriage | രോഗബാധിതയായ പ്രതിശ്രുത വധുവിനെ ആശുപത്രിലെത്തി വിവാഹം ചെയ്ത് യുവാവ്

Couple ties knot in hospital as bride falls sick#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആദിലാബാദ്: (www.kvartha.com) ആദിലാബാദില്‍ നടന്ന വളരെ വ്യത്യസ്തമായൊരു വിവാഹം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. വിവാഹ ദിവസം വധു ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ ആശുപത്രിക്കിടക്കയില്‍വച്ച് വിവാഹിരായാണ് ഈ നവദമ്പതികള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

ചെന്നൂര്‍ മണ്ഡലിലെ ബാനോത്ത് ശൈലജയും തിരുപ്പതിയുമാണ് ദമ്പതികള്‍. പ്രതിശ്രുത വധു രോഗിബാധിതയായതിനാല്‍ ഇരുവരുടേയും കുടുംബം വിവാഹം ആശുപത്രിയില്‍വെച്ച് നടത്തുകയായിരുന്നു. മറ്റൊരു ദിവസം വിവാഹം നടത്താന്‍ സാധ്യമല്ലെന്നും നിരവധി പേരെ ക്ഷണിച്ചതുകൊണ്ടും കൂടിയാണ് അതേ ദിവസം തന്നെ വിവാഹം നടത്താനുള്ള തീരുമാനമുണ്ടായതെന്നും ഇരുവരുടേയും കുടുംബം പറയുന്നു.


News,National,India,Hyderabad,Marriage,Local-News,Health,Health & Fitness,hospital,Bride,Grooms, Couple ties knot in hospital as bride falls sick


വ്യാഴാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനിടയില്‍ ശൈലജ രോഗബാധിതയാവുകയും ആശുപത്രിയില്‍ ചികിത്സയിലാവുകയുമായിരുന്നു. പിന്നീട് ഡോക്ടര്‍മാര്‍ സര്‍ജറി കൂടി നിര്‍ദേശിച്ചതോടെ വിവാഹ തിയതി അടുത്തിട്ടും ശൈലജയ്ക്ക് ആശുപത്രി വിടാന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ആശുപത്രിയില്‍ വെച്ച് വിവാഹത്തിന്റെ ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ ഇരുവരുടേയും കുടുംബങ്ങള്‍ തയ്യാറാവുന്നത്. 

വിവരം ആശുപത്രിയിലെത്തി ഡോക്ടര്‍മാരോടും കുടുംബം സംസാരിക്കുകയായിരുന്നു. വരന്‍ ആശുപത്രിയിലെത്തുകയും സംഭവത്തെ കുറിച്ച് വിശദമായി ഡോക്ടര്‍മാരോട് വിശദീകരിക്കുകയും ചെയ്തതോടെ ഡോക്ടറും ആശുപത്രി അധികൃതരും  വിവാഹത്തിന് സമ്മതം മൂളി. തുടര്‍ന്ന് ആശുപത്രിക്കിടക്കയില്‍ വരന്‍ വധുവിന് താലികെട്ടി. ഇരുവരും പരസ്പരം പൂമാലകളും കൈമാറി. ഇരുവരും വിവാഹിതരായതായി പുരോഹിതനും പ്രഖ്യാപിക്കുകയായിരുന്നു. 

Keywords: News,National,India,Hyderabad,Marriage,Local-News,Health,Health & Fitness,hospital,Bride,Grooms, Couple ties knot in hospital as bride falls sick

Post a Comment