Airport | പ്രത്യേകം ടികറ്റെടുക്കണമെന്ന് അധികൃതര്‍; 'കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ കടന്നുകളഞ്ഞു'

 


തെല്‍ അവീവ്: (www.kvartha.com) കുഞ്ഞിന് പ്രത്യേകം ടികറ്റെടുക്കാതെ വിമാന യാത്രയ്ക്ക് എത്തിയ ദമ്പതികള്‍, വിമാന കംമ്പനി ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പരാതി. ഇസ്രാഈല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Airport | പ്രത്യേകം ടികറ്റെടുക്കണമെന്ന് അധികൃതര്‍; 'കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ കടന്നുകളഞ്ഞു'

സംഭവം ഇങ്ങനെ:

തെല്‍ അവീവില്‍ നിന്ന് ബെല്‍ജിയത്തിലെ ബ്രസല്‍സിലേക്ക് റയാന്‍ എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനാണ് ദമ്പതികള്‍ കൈക്കുഞ്ഞുമായി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ഇവര്‍ കുഞ്ഞിന് പ്രത്യേകം ടികറ്റെടുത്തിരുന്നില്ല.

കുഞ്ഞിനെ കൂടി കൊണ്ടുപോകണമെങ്കില്‍ പ്രത്യേകം ടികറ്റെടുക്കണമെന്ന് വിമാന കംപനി ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ദമ്പതികള്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്ന് രൂക്ഷമായ വാദപ്രതിവാദങ്ങളുണ്ടായി. ഒരു വിധത്തിലും അധിക ടികറ്റെടുക്കില്ലെന്ന് നിര്‍ബന്ധം പിടിച്ച ദമ്പതികള്‍ ഒടുവില്‍ കുഞ്ഞിനെ ചെക് ഇന്‍ കൗണ്ടറില്‍ ഉപേക്ഷിച്ച ശേഷം സെക്യൂരിറ്റി പരിശോധനയ്ക്കായി മുന്നോട്ട് നീങ്ങി.

അല്‍പം വൈകിയാണ് ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയത്. അതുകൊണ്ടുതന്നെ തിടുക്കത്തില്‍ അടുത്ത നടപടികളിലേക്ക് ഇരുവരും കടക്കുകയും ചെയ്തു. ഇതോടെ വിമാന കംപനി ജീവനക്കാര്‍ വെട്ടിലായി.

ആദ്യമായാണ് ഒരാള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും റയാന്‍ എയര്‍ ചെക് ഇന്‍ കൗണ്ടറിലെ ജീവനക്കാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഉടന്‍ തന്നെ എയര്‍പോര്‍ട് ജീവനക്കാര്‍ ദമ്പതികളെ തടഞ്ഞ്, കുഞ്ഞിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടു.
 
വിമാന കംപനി ജീവനക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും പിന്നീട് സ്ഥലത്തെത്തി. തങ്ങള്‍ എത്തിയപ്പോള്‍ കുഞ്ഞ്, മാതാപിതാക്കളുടെ അടുത്ത് തന്നെയായിരുന്നുവെന്നും അതുകൊണ്ടു തന്നെ സംഭവത്തില്‍ കൂടുതലായി അന്വേഷിക്കാന്‍ ഒന്നുമില്ലെന്നുമാണ് ഇസ്രാഈല്‍ പൊലീസ് വക്താവിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപോര്‍ട് ചെയ്തു.

Keywords: Couple leaves ticketless baby at airport check-in after refusing to pay extra, Israel, News, Media, Report, World.





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia