കോഴിക്കോട്: (www.kvartha.com) നിയന്ത്രണം നഷ്ടപ്പെട്ട ബൈകില്‍ നിന്നും തെറിച്ചുവീണ ദമ്പതികളുടെ ശരീരത്തിലൂടെ കെ എസ് ആര്‍ ടി സി ബസ് കയറിയിറങ്ങി ഇരുവര്‍ക്കും ദാരുണാന്ത്യം. കുറ്റിച്ചിറ സ്വദേശി മുഹമ്മദ് കോയ (72), ഭാര്യ സുഹറാബി (62) എന്നിവരാണ് ദാരുണമായി മരിച്ചത്. കോഴിക്കോട് കിസ്സണ്‍ കോര്‍ണറിന് മുന്നില്‍ വെള്ളിയാഴ്ച വൈകിട്ട് 6.15നാണ് അപകടമുണ്ടായത്.
നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഡിവൈഡറില്‍ തട്ടിയ ബൈക്, പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ബസ് ഇവര്‍ക്കു മുകളിലൂടെ കയറിയിറങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Couple Died in Road Accident, Kozhikode, News, Accidental Death, KSRTC, Injured, Dead Body, Kerala.