Car Fire | നീണ്ട വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഒരുമിച്ചു തുടങ്ങിയ ജീവിതം; രണ്ടാമത്തെ കണ്‍മണിക്കായി കാത്തുനില്‍ക്കവേ തേടിയെത്തിയത് ദുരന്തം

 


മയ്യില്‍: (www.kvartha.com) നീണ്ട വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം എട്ടുവര്‍ഷം മുമ്പ് വിവാഹിതരായ പ്രജിത്തും റീഷയും രണ്ടാമത്തെ കണ്‍മണിക്കായി ആറ്റുനോറ്റിരിക്കുമ്പോഴാണ് പ്രതീക്ഷകളെ കരിച്ചുകളയുന്ന വിധത്തില്‍ ദുരന്തം തേടിയെത്തിയത്. കുറ്റിയാട്ടൂരില്‍ അയല്‍വാസികളായിരുന്നു ഇരുവരും. കുട്ടിക്കാലത്തെയുളള അടുപ്പമാണ് പ്രണയത്തിലും ഇരുവീട്ടുകാരുടെ സമ്മതത്തോടെയുളള വിവാഹത്തിലും കലാശിച്ചത്. നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നതിനായി ജെസിബി ഉള്‍പെടെയുളള വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതായിരുന്നു പ്രജിത്തിന്റെ തൊഴില്‍. സഹോദരന്‍ പ്രമോദിനൊപ്പമായിരുന്നു ഈ ബിസിനസ് നടത്തിയിരുന്നത്.
              
Car Fire | നീണ്ട വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഒരുമിച്ചു തുടങ്ങിയ ജീവിതം; രണ്ടാമത്തെ കണ്‍മണിക്കായി കാത്തുനില്‍ക്കവേ തേടിയെത്തിയത് ദുരന്തം

വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുംവഴിയാണ് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ച് ദമ്പതികള്‍ ദാരുണമായി മരിച്ചത്. അപകടത്തിന് വഴിവെച്ചത് സ്റ്റിയറിങ് ഭാഗത്തുണ്ടായ ഷോര്‍ട് സര്‍ക്യൂടാണെന്ന് മോടോര്‍ വാഹനവകുപ്പ് അന്വേഷണ റിപോര്‍ട് പറയുന്നത്: കണ്ണൂര്‍ നഗരത്തിലെ ഗതാഗതകുരുക്കും അപകടത്തിന് കാരണമായിയെന്നാണ് മോടോര്‍ വാഹനവകുപ്പും അഗ്‌നി ശമന സേനയും നടത്തിയ പ്രാഥമിക അന്വേഷണ റിപോര്‍ടില്‍ പറയുന്നത്.
                   
Car Fire | നീണ്ട വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഒരുമിച്ചു തുടങ്ങിയ ജീവിതം; രണ്ടാമത്തെ കണ്‍മണിക്കായി കാത്തുനില്‍ക്കവേ തേടിയെത്തിയത് ദുരന്തം

സ്റ്റിയറിങ് ഭാഗത്തുളള എക്സ്ട്രാ ഫിറ്റിങിസില്‍ നിന്നുളള ഷോര്‍ട് സര്‍ക്യൂടാണോ അപടകര കാരണമെന്ന് സ്ഥിരീകരിക്കുന്നതിനായി വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. മുന്‍വശത്ത് തീ ആളിപടര്‍ന്നത് കാരണം ഡോര്‍ ലോക് കത്തിയത് കാരണമാണ് തുറക്കാന്‍ കഴിയാതിരുന്നതെന്നാണ് പ്രാഥമിക നിഗമനം. കത്തിയമര്‍ന്ന കാര്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accident, Accidental Death, Died, Obituary, Tragedy, Couple Dead In Car Fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia