Follow KVARTHA on Google news Follow Us!
ad

Complaint | ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്': വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന് കാട്ടി ദമ്പതികളുടെ പരാതി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Police,Complaint,Allegation,Kerala,
തിരുവനന്തപുരം: (www.kvartha.com) വാഹന പരിശോധനയ്ക്കിടെ ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്ന് കാട്ടി പരാതി. കിഴക്കേകോട്ടയില്‍ ഡ്യൂടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത് യൂനിറ്റിലെ എസ്ഐയ്ക്ക് എതിരെ നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയിരിക്കുന്നത്.

വണ്‍വേ തെറ്റിച്ചു എന്നതിന്റെ പേരിലാണ് എസ്ഐ അപമര്യാദയായി പെരുമാറിയതെന്നാണ് ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിതും, ഭാര്യയും മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇമെയില്‍ വഴി പരാതി നല്‍കി.

Couple Complaint Against Police Sub Inspector, Thiruvananthapuram, News, Police, Complaint, Allegation, Kerala

ദമ്പതികളുടെ പരാതിയില്‍ പറയുന്നത്:

ചൊവ്വാഴ്ച വൈകിട്ട് അഞ്ചേകാലോടെ താലൂക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനത്തില്‍ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹന പരിശോധനയ്ക്ക് നിന്ന പൊലീസുകാരുടെ സംഘം ഇരുവരെയും തടഞ്ഞു. തുടര്‍ന്ന് ഇത് വണ്‍വേ ആണെന്നും നിയമ ലംഘനം നടത്തിയതിനാല്‍ 1000 രൂപ പിഴയായി അടയ്ക്കണമെന്നും എസ്ഐ ആവശ്യപ്പെട്ടു.

വണ്‍വേ ആണെന്ന് അറിയാതെ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കിയ വിജിത് കൈയില്‍ പണമില്ലാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല ഇരുവരെയും പിടിച്ചു നിര്‍ത്തുകയും ചെയ്തു.

ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞെങ്കിലും വിട്ടയക്കാന്‍ കൂട്ടാക്കാതിരുന്ന എസ്ഐ മനഃപൂര്‍വം അപമാനിക്കുന്ന പ്രസ്താവന നടത്തുകയായിരുന്നു. 'ഇവള്‍ ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്' എന്ന് എസ്ഐ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Keywords: Couple Complaint Against Police Sub Inspector, Thiruvananthapuram, News, Police, Complaint, Allegation, Kerala.

Post a Comment