Follow KVARTHA on Google news Follow Us!
ad

Adani Group | ഓഹരി തട്ടിപ്പ് ആരോപണം: കേന്ദ്ര കംപനികാര്യ മന്ത്രാലയം അദാനിക്കെതിരെ അന്വേഷണം തുടങ്ങി; ഇടപാടുകളെ കുറിച്ചുള്ള രേഖകള്‍ പരിശോധിക്കുന്നു

Corporate Affairs Ministry reviews Adani Group financial statements: sources#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) ഓഹരി തട്ടിപ്പ് ആരോപണത്തില്‍ അദാനിക്കെതിരെ കോര്‍പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം തുടങ്ങി. അദാനി ഗ്രൂപ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട് നിരവധി വിവാദങ്ങള്‍ക്ക് വഴിവച്ച പശ്ചാത്തലത്തിലാണ് അദാനിക്കെതിരെ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍കാര്‍ ഉത്തരവിട്ടത്.

അദാനി ഗ്രൂപ് സമര്‍പിച്ച സാമ്പത്തിക രേഖകള്‍ മന്ത്രാലയം പരിശോധിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സമര്‍പിച്ച രേഖകളാണ് പരിശോധിക്കുന്നത്. ഹിന്‍ഡബര്‍ഗ് റിപോര്‍ടിന് പിറകെ അദാനിക്കെതിരെ ആദ്യമായാണ് അന്വേഷണം. പ്രാഥമിക അന്വേഷണമാണ് നടത്തുക. അദാനിയുടെ സാമ്പത്തിക രേഖകളും അകൗണ്ട് വിവരങ്ങളും പരിശോധിക്കും.

കംപനി നിയമത്തിലെ സെക്ഷന്‍ 206 പ്രകാരമാണ് അദാനി ഗ്രൂപില്‍ നിന്ന് വിവരങ്ങള്‍ തേടിയത്. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോര്‍പറേറ്റ് കാര്യത്തിലെ ഡയറക്ടര്‍ ജെനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം. 

പക്ഷേ, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അദാനി ഗ്രൂപ് ഓപറേറ്റ് കാര്യം മന്ത്രാലയമോ തയ്യാറായിട്ടില്ല. സെബിയും അദാനിക്കെതിരെ പ്രാഥമികമായ അന്വേഷണം തുടങ്ങിയതായാണ് വിവരം. 

News,National,India,New Delhi,Allegation,Business Man,Business,Finance,Top-Headlines,Trending,Minister,Bank, Corporate Affairs Ministry reviews Adani Group financial statements: sources


അതേസമയം, അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്‍ഡ്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും പ്രതികരിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട് പുറത്ത് വന്നതിന് ശേഷം അദാനി ഗ്രൂപ് ഓഹരികള്‍ക്കുണ്ടായ നഷ്ടം 10 ലക്ഷം കോടി കടന്നു. 

Keywords: News,National,India,New Delhi,Allegation,Business Man,Business,Finance,Top-Headlines,Trending,Minister,Bank, Corporate Affairs Ministry reviews Adani Group financial statements: sources

Post a Comment