Follow KVARTHA on Google news Follow Us!
ad

Arrested | ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍; കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞ് നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Malappuram,News,Suicide,Arrest,Police,Allegation,Kerala,
മലപ്പുറം: (www.kvartha.com) ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്‌തെന്ന സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം കാടാമ്പുഴ സ്വദേശി അര്‍ശാദ് അലിയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അര്‍ശാദ് അലിയെ കാടാമ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്.

കുഞ്ഞിന്റെ മൂത്രം ദേഹത്താകുന്നുവെന്ന് പറഞ്ഞ് ഭാര്യ സഫ്വാനയെ അര്‍ശാദ് ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് സഫ്വാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം വൈകിട്ടാണ് മരണം സംഭവിച്ചത്. 2020ല്‍ ആയിരുന്നു അര്‍ശാദ് അലിയുമായുള്ള സഫ്വാനയുടെ വിവാഹം.

Cops Arrest Man After Wife's Death, Malappuram, News, Suicide, Arrest, Police, Allegation, Kerala

ആദ്യം സ്വര്‍ണം ആവശ്യപ്പെട്ടായിരുന്നു അര്‍ശാദ് സഫ്വാനയെ മര്‍ദിച്ചിരുന്നതെന്നും പിന്നീട് കുഞ്ഞുണ്ടായശേഷം മൂത്രം ദേഹത്താകുന്നു എന്നു പറഞ്ഞ് പീഡനം പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. മാനസികമായും ശാരീരകമായും തകര്‍ന്ന അവസ്ഥയിലായിരുന്നു സഫ്വാനയെന്നും അതായിരിക്കാം അവളെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് മര്‍ദിക്കുന്ന വിവരം സഫ്വാന വീട്ടുകാരെ അറിയിച്ചിരുന്നു.

Keywords: Cops Arrest Man After Wife's Death, Malappuram, News, Suicide, Arrest, Police, Allegation, Kerala.

Post a Comment