Follow KVARTHA on Google news Follow Us!
ad

Controversy | കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ; സിപിഎം നേതൃത്വത്തിന്റെ തൊണ്ടയില്‍ കുരുങ്ങിയ മുള്ളായി ആകാശ് തില്ലങ്കേരി; പാര്‍ടിയെ പ്രതിരോധത്തിലാക്കി സമൂഹ മാധ്യമ വെളിപ്പെടുത്തല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Politics,Murder case,CPM,Allegation,Facebook Post,Social Media,Kerala,
മട്ടന്നൂര്‍: (www.kvartha.com) യൂത് കോണ്‍ഗ്രസ് എടയന്നൂര്‍ ബ്ലോക് പ്രസിഡന്റ് ശുഐബ് വധക്കേസിന് പിന്നില്‍ സിപിഎം നേതാക്കളുടെ പങ്കുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ സിപിഎം രഹസ്യ ഇടപെടല്‍ തുടങ്ങിയതായി സൂചന. ആകാശുമായി ഇപ്പോഴും രഹസ്യബന്ധം നിലനിര്‍ത്തുന്ന ചില സിപിഎം നേതാക്കളുടെ നിര്‍ദേ ശപ്രകാരമാണ് ഫേസ്ബുക് പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ ക്ഷണനേരം കൊണ്ടു പിന്‍വലിച്ചതെന്നാണ് വിവരം.

Controversy over Akash Thillankeri's facebook comment about Shuhaib murder case, Kannur, News, Politics, Murder case, CPM, Allegation, Facebook Post, Social Media, Kerala

എന്നാല്‍ സമൂഹ മാധ്യമം വഴി ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക് കമിറ്റി എക്സിക്യൂടീവ് അംഗം ബിനീഷിന്റെ പരാതിയിലാണ് കേസെടുത്തത്.

ശുഐബിനെ വധിക്കാന്‍ നിര്‍ദേശിച്ചത് സിപിഎം നേതൃത്വമാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലായിട്ടുണ്ട്. കൊല്ലാന്‍ നിര്‍ദേശിച്ച പാര്‍ടി നേതാക്കള്‍ തന്നെ സംരക്ഷിച്ചില്ലെന്ന ആരോപണമാണ് ആകാശ് തില്ലങ്കേരി ഉന്നയിച്ചത്. ക്വടേഷന്‍ നല്‍കിയവര്‍ക്ക് പാര്‍ടി നേതാക്കള്‍ സഹകരണ ബാങ്കില്‍ സുരക്ഷിത ജോലിയും കൊലപാതകത്തില്‍ പങ്കെടുത്ത തന്നെപ്പോലുളളവരെ പടിയടച്ച് പിണ്ഡം വയ്ക്കുകയും ചെയ്തുവെന്ന ഗൗരവകരമായ ആരോപണമാണ് ആകാശ് തില്ലങ്കേരി ഉയര്‍ത്തിയത്.

വിവാഹിതനായ ശേഷം ഏറെ വിവാദങ്ങളിലൊന്നും ഉള്‍പെടാതെ നിശബ്ദമായി ജീവിച്ചുവന്നിരുന്ന ആകാശ് തില്ലങ്കേരി ഏറെക്കാലമായി സിപിഎം നേതൃത്വവുമായി അകല്‍ചയിലാണ്. പാര്‍ടി കണ്ണൂര്‍ ജില്ലാസെക്രടറി എംവി ജയരാജന്‍ പരസ്യമായി ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും തളളിപ്പറഞ്ഞിരുന്നു.

സിപിഎമിനുളളില്‍ സ്വര്‍ണക്കടത്ത്, ക്വടേഷന്‍ സംഘങ്ങളുമായി ചില നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പാര്‍ടി നേതൃത്വം ആകാശിനെ തളളിപ്പറഞ്ഞത്. നേരത്തെ ഡി വൈ എഫ് ഐയും ആകാശ് തില്ലങ്കേരിയുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു.

ഡി വൈ എഫ് ഐ മുന്‍ കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍ മനു തോമസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ആകാശ് തില്ലങ്കേരി ഫേസ്ബുക് പേജില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് കേന്ദ്രകമിറ്റിയംഗം എം ശാജര്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പാര്‍ടി തളളിപറയുമ്പോഴും ആകാശ് തില്ലങ്കേരി പ്രതിയായ ശുഐബ് വധക്കേസ് നടത്തുന്നത് പാര്‍ടി ചുമതലപ്പെടുത്തിയ അഭിഭാഷകര്‍ തന്നെയാണെന്ന് ആക്ഷേപമുണ്ട്.

Keywords: Controversy over Akash Thillankeri's facebook comment about Shuhaib murder case, Kannur, News, Politics, Murder case, CPM, Allegation, Facebook Post, Social Media, Kerala.

Post a Comment