Follow KVARTHA on Google news Follow Us!
ad

Suspended | കോണ്‍ഗ്രസ് എം പി പ്രണീത് കൗറിനെ സസ്‌പെന്‍ഡ് ചെയ്തു; നടപടി പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Congress,Suspension,BJP,National,
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗിന്റെ ഭാര്യയും കോണ്‍ഗ്രസ് എം പിയുമായ പ്രണീത് കൗറിനെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. പട്യാലയില്‍ നിന്നുള്ള എംപിയാണ് പ്രണീത് കൗര്‍.

പാര്‍ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചതിന് പിന്നാലെയാണ് പ്രണീതിനെതിരെയുള്ള കോണ്‍ഗ്രസിന്റെ നടപടി. പ്രണീത് ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ സഹായിക്കുന്നുവെന്ന് കാട്ടി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ രാജ വാറിംഗും മറ്റ് നേതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് കോണ്‍ഗ്രസ് അച്ചടക്ക സമിതി അംഗം സെക്രടറി ത്വാരിഖ് അന്‍വര്‍ പറഞ്ഞു.

Congress Suspends Amarinder Singh's Wife For 'Anti-Party Activities', New Delhi, News, Politics, Congress, Suspension, BJP, National

കഴിഞ്ഞ വര്‍ഷമാണ് പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ടി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറില്‍ നിന്നായിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്. അമരീന്ദര്‍ സിംഗിന്റെ പാര്‍ടി പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചതായും പ്രഖ്യാപനമുണ്ടായിരുന്നു.

അമരീന്ദര്‍ സിംഗിന്റെ മകളും, ആറ് മുന്‍ എംഎല്‍എമാരും, ഒരു മുന്‍ എംപിയും അദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ടി രൂപീകരിച്ച് ബിജെപിക്കൊപ്പം ചേരുകയായിരുന്നു.

Keywords: Congress Suspends Amarinder Singh's Wife For 'Anti-Party Activities', New Delhi, News, Politics, Congress, Suspension, BJP, National.

Post a Comment