Follow KVARTHA on Google news Follow Us!
ad

MV Govindan | ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തത് പേടിച്ചിട്ടല്ല, യാത്രാ സൗകര്യം കണക്കിലെടുത്ത്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡിനെയാണ് ഇറക്കിയിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Chief Minister,Pinarayi-Vijayan,CBI,Kerala,
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് ആത്മഹത്യാ സ്‌ക്വാഡിനെയാണ് ഇറക്കിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍. കഴിഞ്ഞദിവസത്തെ പരിപാടിയില്‍ മുഖ്യമന്ത്രി യാത്രയ്ക്ക് ഹെലികോപ്റ്റര്‍ തിരഞ്ഞെടുത്തത് പേടിച്ചിട്ടല്ലെന്നും യാത്രാ സൗകര്യം കണക്കിലെടുത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

ആകാശ് തില്ലങ്കേരിയെ സിപിഎമിലെ ഒരാളും സംരക്ഷിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര സര്‍കാരിനെതിരെ കാസര്‍കോട്ടുനിന്ന് ആരംഭിക്കുന്ന ജനകീയ പ്രതിരോധയാത്രയ്ക്ക് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. ആകാശ് തില്ലങ്കേരി സിപിഎമിന് അടഞ്ഞ അധ്യായമാണ്. ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ആവശ്യം ഇനിയും ഉയര്‍ന്നാല്‍ എതിര്‍ക്കണോയെന്ന കാര്യം സര്‍കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Congress send suicide squad against CM Pinarayi Vijayan, says MV Govindan, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, CBI, Kerala

ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രടറി ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ പറയുന്നതിന് മറുപടി പറയേണ്ട ആവശ്യം സിപിഎമിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പണത്തോടുള്ള ആര്‍ത്തി കൂടുന്നത് സ്വാഭാവികമാണെന്നും ജീര്‍ണത ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: Congress send suicide squad against CM Pinarayi Vijayan, says MV Govindan, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, CBI, Kerala.

Post a Comment