Suspended | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചു; കോണ്‍ഗ്രസ് എംപി രജനി പാട്ടിലിനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

 


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചതിന് കോണ്‍ഗ്രസ് എംപി രജനി പാട്ടിലിനെ രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ സസ്‌പെന്‍ഡ് ചെയ്തു. ബജറ്റ് സമ്മേളനത്തില്‍ ബാക്കിയുള്ള ദിവസങ്ങളിലേക്കാണു സസ്‌പെന്‍ഷന്‍.

Suspended | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ചു; കോണ്‍ഗ്രസ് എംപി രജനി പാട്ടിലിനെ രാജ്യസഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു


കഴിഞ്ഞദിവസം ഗൗതം അദാനിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെല്ലാം സഭാ രേഖകളില്‍നിന്ന് സ്പീകര്‍ ഓം ബിര്‍ല നീക്കിയിരുന്നു.

രാജ്യസഭയിലെ പ്രസംഗത്തില്‍ മോദിയെ 'മൗനി ബാബ' എന്നു വിശേഷിപ്പിച്ചതടക്കം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ ആറ് പരാമര്‍ശങ്ങള്‍ സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറും രേഖകളില്‍നിന്നു നീക്കി.

Keywords: Congress' Rajani Patil suspended from RS for recording House proceedings, New Delhi, News, Politics, Suspension, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia