Follow KVARTHA on Google news Follow Us!
ad

Congress | 4 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പ്ലീനറിയില്‍ ആഹ്വാനം, അതി നിര്‍ണായകമാണെന്നും വേണ്ടത്ര തയാറെടുപ്പുകള്‍ ഉണ്ടാകണമെന്നും ആവശ്യം; കര്‍ഷക കടം എഴുതിതള്ളുമെന്ന് പ്രമേയം

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Congress,Politics,Election,Farmers,Rahul Gandhi,National,
റായ്പൂര്‍: (www.kvartha.com) 85-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് സമാപനമാകുമ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിന് സജ്ജമാകാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് നേതാക്കള്‍. രാജസ്താന്‍, മധ്യപ്രദേശ്, കര്‍ണാടക, ഛത്തീസ് ഘഡ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്തുതന്നെ തിരഞ്ഞെടുപ്പുകള്‍ വരാന്‍ പോകുന്നത്.

Congress plenary meeting to prepare for the critical four state election, Congress, Politics, Election, Farmers, Rahul Gandhi, National

ഈ തിരഞ്ഞെടുപ്പുകള്‍ പാര്‍ടിയെ സംബന്ധിച്ച് അതി നിര്‍ണായകമാണെന്നും വേണ്ടത്ര തയാറെടുപ്പുകള്‍ ഉണ്ടാകണമെന്നും പ്ലീനറി സമ്മേളനം ചൂണ്ടികാട്ടി. ഈ നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നും അതുകൊണ്ടുതന്നെ വിജയം നേടാന്‍ സാധിക്കണമെന്നും നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജയിക്കാനും പാര്‍ടിക്ക് പ്രതാപം തിരിച്ചുപിടിക്കാനും ഐക്യവും അച്ചടക്കവും വേണമെന്നും പ്ലീനറി സമ്മേളനം വിലയിരുത്തി. ഇതിനായുള്ള നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

കര്‍ഷകരെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീക്കരിക്കുമെന്ന് വ്യക്തമാക്കുന്ന കാര്‍ഷിക പ്രമേയവും പ്ലീനറിയില്‍ അവതരിപ്പിച്ചു. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങളുടെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ക്രിമിനല്‍ നടപടികളുണ്ടാകില്ലെന്ന് പ്രമേയത്തിലൂടെ കോണ്‍ഗ്രസ് വ്യക്തമാക്കി.

കര്‍ഷകരുടെ ഭൂമി ജപ്തി നടപടികള്‍ക്ക് വിധേയമാക്കില്ലെന്നും ആറു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നുമാണ് കാര്‍ഷിക പ്രമേയത്തില്‍ പറയുന്നത്. താങ്ങുവില നിയമ വിധേയമാക്കുമെന്നും എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കുമെന്നും വില നിര്‍ണയത്തില്‍ കര്‍ഷക സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്ലീനറി വേദിയില്‍ സംസാരിച്ച മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. വ്യവസായി ഗൗതം അദാനിയും നരേന്ദ്ര മോദിയും ഒന്നാണെന്ന് പറഞ്ഞ രാഹുല്‍ അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍കാരിന്റെ നയങ്ങളാണെന്നും ആരോപിച്ചു.

അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ലെന്നും രാഹുല്‍ ചൂണ്ടികാട്ടി. പ്രധാനമന്ത്രിയും, മന്ത്രിമാരും, സര്‍കാരും അദാനിയുടെ രക്ഷകരാകുന്നു. വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കംപനികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ഷെല്‍ കംപനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. എന്നാല്‍ അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്‍ഡ്യ കംപനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Keywords: Congress plenary meeting to prepare for the critical four state election, Congress, Politics, Election, Farmers, Rahul Gandhi, National.

Post a Comment