Follow KVARTHA on Google news Follow Us!
ad

Congress | അരുണാചലില്‍ നിന്ന് ഗുജറാത്തിലേക്ക്; വരുന്നൂ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം

Congress Plans Bharat Jodo Yatra's 2nd Leg From Arunachal to Gujarat Details Here, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
റായ്പൂര്‍: (www.kvartha.com) ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടന്ന 85-ാമത് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വിജയിച്ചതില്‍ ഓരോരുത്തരിലും ആവേശം പ്രകടമായിരുന്നു. അതിനിടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് ഉടന്‍ ആരംഭിക്കാന്‍ പോകുന്നു എന്ന വലിയ വാര്‍ത്തയാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് പുറത്തുവരുന്നത്. ഇതിനുള്ള പദ്ധതിയും തയ്യാറാക്കുന്നുണ്ട്. അരുണാചലില്‍ നിന്ന് ഗുജറാത്തിലേക്കാണ് രാഹുല്‍ യാത്ര ചെയ്യുക.
             
Latest-News, National, Top-Headlines, Political-News, Politics, Rahul Gandhi, Congress, Gujrat, Bharat Jodo Yatra, Congress Plans Bharat Jodo Yatra's 2nd Leg From Arunachal to Gujarat, Details Here.

കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് പരിഗണിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അരുണാചല്‍ പ്രദേശിലെ പാസിഘട്ടില്‍ നിന്ന് ആരംഭിച്ച് ഗുജറാത്തിലെ പോര്‍ബന്തറില്‍ അവസാനിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ യാത്രയുടെ ഫോര്‍മാറ്റ് ഭാരത് ജോഡോ യാത്രയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമായിരിക്കുമെന്ന് ജയറാം രമേശിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 4,000 കിലോമീറ്റര്‍ യാത്രയ്ക്ക് ശേഷം മറ്റൊരു യാത്രയ്ക്കായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വളരെയധികം ഉത്സാഹവും ഊര്‍ജവും ഉണ്ടായതായി കോണ്‍ഗ്രസ് വിലയിരുത്തുന്നു.

അതേസമയം, ഭാരത് ജോഡോ യാത്ര പോലെ പൂര്‍ണമായും കാല്‍നട യാത്രയായിരിക്കില്ലെന്നാണ് വിവരം. ഇത് വലിയൊരു പദയാത്രയായിരിക്കുമെന്നും എന്നാല്‍ ഈ റൂട്ടില്‍ കാടുകളും പുഴകളുമുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. 'ഇത് ഒരു മള്‍ട്ടി മോഡല്‍ യാത്രയായിരിക്കും, പക്ഷേ കൂടുതലും ഇത് ഒരു പദയാത്ര ആയിരിക്കും', അദ്ദേഹം വ്യക്തമാക്കി. ഏപ്രിലില്‍ കര്‍ണാടക തെരഞ്ഞെടുപ്പും ജൂണില്‍ മഴയും നവംബറില്‍ വീണ്ടും സംസ്ഥാന തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ജൂണിനു മുമ്പോ നവംബറിനു മുമ്പോ യാത്ര നടത്തേണ്ടി വരുമെന്നും രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്രയേക്കാള്‍ കുറഞ്ഞ ദൈര്‍ഘ്യമായിരിക്കും യാത്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, National, Top-Headlines, Political-News, Politics, Rahul Gandhi, Congress, Gujrat, Bharat Jodo Yatra, Congress Plans Bharat Jodo Yatra's 2nd Leg From Arunachal to Gujarat, Details Here.
< !- START disable copy paste -->

Post a Comment