റെയില്‍വെ ഭൂമി സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കുന്നതിനെതിരെ കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വെ സ്റ്റേഷന് മുന്നില്‍ ഒരുക്കിയ ഭൂ സംരക്ഷണ ചങ്ങല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം സിപിഎം റെയില്‍വെ സ്റ്റേഷന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്ത് സിപിഎം ജില്ലാ സെക്രടറി എം വി ജയരാജന്‍ ബിജെപി ഭരണ കൂടത്തെ വിമര്‍ശിക്കുന്നതിനേക്കാളും കൂടുതല്‍ വിമര്‍ശിച്ചത് കോണ്‍ഗ്രസിനെയാണ്. ബിജെപിക്കാര്‍ സിപിഐ നേതാവിനെ അക്രമിച്ചെന്ന കേസില്‍ കോടതിയില്‍ മൊഴിമാറ്റി ബിജെപിക്കാരെ കൊലപാതക ശ്രമകേസില്‍ നിന്നും രക്ഷിച്ച സംഭവത്തിലും സിപിഎമും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണ്.
രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് നടത്തിയ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന് ക്ഷണിച്ചിട്ടും അവര്‍ പങ്കെടുക്കാതിരുന്നതില്‍ ബിജെപിയോടും ആര്‍ എസ് എസിനോടുമുള്ള വിധേയത്വമാണ് പ്രകടമായത്. കേരളത്തിലെ സിപിഎമുകാര്‍ കണ്ണുരുട്ടിയപ്പോള്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്ന യെചൂരി ഒഴിവാകുകയായിരുന്നുവെന്നും ഹസ്സന്‍ പറഞ്ഞു.
രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അദാനിമാര്‍ക്ക് വില്‍ക്കുന്ന കേന്ദ്രസര്‍കാര്‍ ഇനിയെങ്കിലും അദാനിയുടെ വീഴ്ച മനസിലാക്കി തെറ്റ് തിരുത്തണം. ലോകധനികരില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയ അദാനിക്ക് രാജ്യത്ത് വളരാന്‍ എല്ലാ സാഹചര്യവും ഒരുക്കി കൊടുത്തത് മോദിയായിരുന്നു.
അദാനിയുടെ വീഴ്ച മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണെന്നും ഹസ്സന്‍ പറഞ്ഞു. കണ്ണൂരിന്റെ റെയില്‍വെ വികസനത്തിനും റോഡ് വികസനത്തിനും തടസ്സമാകുന്ന വിധത്തിലുള്ള ഭൂമി കൈമാറ്റമാണ് നടത്തുന്നത്. കണ്ണൂരിലെ ജനത റെയില്‍വെയുടെയും കേന്ദ്രസര്‍കാരിന്റെയും നീക്കത്തെ ഒരിക്കലും അംഗീകരിക്കില്ലെന്നും എന്ത് വിലകൊടുത്തും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
Keywords: Congress held land protection chain in Kannur against railway land transfer, Kannur, News, Congress, Allegation, Kerala.