Follow KVARTHA on Google news Follow Us!
ad

Bank holidays | മാര്‍ച്ചില്‍ ഇത്രയും ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും; അറിയാം വിശദമായി

Complete list of bank holidays in March 2023, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) വാരാന്ത്യങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ മൊത്തം 12 ദിവസത്തേക്ക് രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ അടഞ്ഞുകിടക്കും. സംസ്ഥാന, പ്രാദേശിക ഉത്സവങ്ങളെയും മറ്റും ആശ്രയിച്ച് ബാങ്ക് അവധികള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടര്‍ പ്രകാരം ബാങ്ക് അവധി ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമാണ്.
          
Bank Holidays in March 2023

കേരളത്തില്‍ ആറ് ദിവസം മാത്രമായിരിക്കും ബാങ്കുകള്‍ക്ക് അവധി. മാര്‍ച്ച് അഞ്ച്,12,19, 26 തീയതികളില്‍ വരുന്ന നാല് ഞായറാഴ്ചകളുണ്ട്, കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍, മാര്‍ച്ച് 11, 25 തീയതികളില്‍ വരുന്നു.

മാര്‍ച്ചിലെ അവധി ദിനങ്ങള്‍:

മാര്‍ച്ച് 3: ചാപ്ചാര്‍ കുട്ട് - മിസോറാമില്‍ അവധി.

മാര്‍ച്ച് 5: ഞായറാഴ്ച

മാര്‍ച്ച് 7: ഹോളി/ഹോളിക ദഹന്‍/ധുലന്ദി/ഡോള്‍ ജാത്ര - മഹാരാഷ്ട്ര, അസം, രാജസ്ഥാന്‍, ശ്രീനഗര്‍, ഗോവ, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു, ശ്രീനഗര്‍, തെലങ്കാന, ജാര്‍ഖണ്ഡ്

മാര്‍ച്ച് 8: ഹോളി രണ്ടാം ദിവസം/ധുലേതി/യോസംഗ് രണ്ടാം ദിവസം - ത്രിപുര, ഗുജറാത്ത്, മിസോറാം, മധ്യപ്രദേശ്, ഒറീസ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍, ജമ്മു, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഉത്തര്‍പ്രദേശ്, ന്യൂഡല്‍ഹി, ബീഹാര്‍, ഛത്തീസ്ഗഡ്, മേഘാലയ, ഹിമാചല്‍ പ്രദേശ്

മാര്‍ച്ച് 9: ഹോളി - ബീഹാര്‍

മാര്‍ച്ച് 11: രണ്ടാം ശനിയാഴ്ച

മാര്‍ച്ച് 12: ഞായറാഴ്ച

മാര്‍ച്ച് 19: ഞായറാഴ്ച

മാര്‍ച്ച് 22: ഗുഡി പദ്വ/ഉഗാദി ഉത്സവം/ബിഹാര്‍ ദിവസ്/സജിബു നോങ്മപന്‍ബ (ചൈറോബ)/തെലുങ്ക് പുതുവത്സര ദിനം/ഒന്നാം നവരാത്ര - മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, മണിപ്പൂര്‍, ജമ്മു, ഗോവ, ബീഹാര്‍

മാര്‍ച്ച് 25:
നാലാം ശനിയാഴ്ച.

മാര്‍ച്ച് 26: ഞായറാഴ്ച

മാര്‍ച്ച് 30: ശ്രീരാമ നവമി (ചൈതേ ദശൈന്‍) - ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, സിക്കിം, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഷിംല.

Keywords: Latest-News, National, Top-Headlines, New Delhi, Bank, Banking, Bank-Holidays, Holidays, Finance, State, Bank Holidays in March 2023, Complete list of bank holidays in March 2023.
< !- START disable copy paste -->

Post a Comment